സുപ്രധാന താരങ്ങളുടെ അഭാവത്തില്‍ ബോണ്‍മൌത്തിലേക്ക് വണ്ടി കയറി ലിവര്‍പൂള്‍ !!!
പ്രീമിയർ ലീഗ് ടേബിളിൽ അഞ്ച് പോയിന്റ് വ്യക്തമായ ലീഡ് നേടുന്നതിന് വേണ്ടി ലിവർപൂൾ ഇന്ന് ബോണ്‍മൌത്തിലേക്ക്.വൈറ്റാലിറ്റി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് കിക്കോഫ്.എഫ്‌എ കപ്പിലെ സമീപകാല വിജയങ്ങളിൽ ആവേശം കൊള്ളുകയാണ് ഈ രണ്ടു ടീമുകളും.മൂന്നാം റൗണ്ടിൽ റെഡ്‌സ് ആഴ്‌സണലിനെ ആണ് മലര്‍ത്തിയടിച്ചത് എങ്കില്‍ ബോണ്‍മൌത്ത് ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സിനെ 3-2ന് പരാജയപ്പെടുത്തി.
നിലവില്‍ ലിവര്‍പൂള്‍ ഏറെ നാളത്തെ കഠിന പ്രയത്നത്താല്‍ ലീഗിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി കഴിഞ്ഞു.ഇനി അത് നിലനിര്‍ത്താന്‍ ആണ് പാട്.ഈ സാഹചര്യത്തില്‍ കെവിന്‍ ഡി ബ്രൂയിനയുടെ മടങ്ങി വരവില്‍ സിറ്റി ഫോമിലേക്ക് മടങ്ങി എത്തി കഴിഞ്ഞു.വെറും രണ്ട് പോയിന്റിന് മാത്രമാണു അവര്‍ പുറകില്‍ നില്‍ക്കുന്നത്.അതിനാല്‍ ഇനിയുള്ള ഓരോ മല്‍സരങ്ങളും ലിവര്‍പൂലിന് കൌണ്ട് ഡൌണ്‍ ആണ്.ഇന്നതെ മല്‍സരത്തില്‍ സല,ആൻഡ്രൂ റോബർട്ട്‌സണ്‍,ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡ്,കോസ്റ്റാസ് സിമിക്കാസ് എന്നിവരുടെ സേവനം ഇല്ലാതെ ആയിരിയ്ക്കും റെഡ്സ് കളിയ്ക്കാന്‍ ഇറങ്ങുന്നത്.