സ്റ്റോപ്പേജ് ടൈമില്‍ മിലാന്‍ !!!!!!!!!!!
ഉഡിനീസിനെതിരെ സ്‌ട്രൈക്കർ നോഹ ഒകാഫോർ നേടിയ സ്റ്റോപ്പേജ് ടൈം ഗോൾ എസി മിലാനു വളരെ അധികം വേണ്ടപ്പെട്ട ഒരു വിജയം നേടി കൊടുത്തു.രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് മിലാന്‍ ജയം കുറിച്ചത്.സീരി എ യില്‍ ഇതവരുടെ തുടര്‍ച്ചയായ നാലാമത്തെ വിജയം ആണ്.

മുന്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ റൂബൻ ലോഫ്റ്റസ്-ചീക്ക് നേടിയ ഗോളില്‍ മിലാന്‍ തന്നെ ആണ് മല്‍സരത്തില്‍ മേല്‍ക്കൈ നേടിയത് ആദ്യമായി,എന്നാല്‍ അതിനു ശേഷം മല്‍സരത്തിന്റെ ഇട നിമിഷങ്ങളില്‍ അവര്‍ക്ക് നിയന്ത്രണം നഷ്ട്ടമായി.തിരിച്ചടിച്ച ഉഡിനീസ് താരങ്ങള്‍ ആയ ലാസർ സമർഡ്‌സിക് , ഫ്ലോറിയൻ തൗവിൻ എന്നിവര്‍ നേടിയ ഗോളില്‍ ലീഡ് നേടി.ഇതോടെ മിലാന്‍ പരാജയഭീതി മണത്തു.പിയൊളി ഇറക്കിയ സബ് താരങ്ങള്‍ ആയ ലൂക്കാ ജോവിച്ചും, നോഹ ഒകാഫോറും മല്‍സരത്തിന്റെ ഗതി പിന്നീട് മാറ്റി മറക്കുകയായിരുന്നു.