ലൂക്കാസ് ബെർഗ്‌വാളിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നു
ലാ ലിഗ ചാമ്പ്യൻമാരായ ബാഴ്‌സലോണ സ്വീഡിഷ് യുവ ഫൂട്ബോളര്‍ ആയ ക്കാസ് ബെർഗ്‌വാളിനെ സൈൻ ചെയ്യാനുള്ള ഓഫർ തയ്യാറാക്കുന്നതായി റിപ്പോർട്ട്.പ്രശസ്ത ഇറ്റാലിയൻ പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, ബാഴ്‌സലോണ താരത്തിനെ പ്രധാന സൈനിങ് ടാര്‍ഗെറ്റ് ആയി മാറ്റി കഴിഞ്ഞിരിക്കുന്നു.താരത്തിനും ലാലിഗ ക്ലബിലേക്ക് പോകാന്‍ വളരെ ഏറെ താല്‍പര്യമേ ഉള്ളൂ.പൊസിഷന്‍ നിലനിര്‍ത്തി ടീമിനെ അറ്റാക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഫൂട്ബോള്‍ ശൈലി ആണ് താരത്തിന്‍റെ.
വെറും പതിനേഴ് വയസ്സുള്ള താരം ഇതിനകം തന്നെ 29 തവണ സീഡിഷ് ക്ലബ് ആയ ജുർഗാർഡൻസിന് വേണ്ടി കളിച്ചിട്ടുണ്ട്.താരത്തിന്‍റെ പ്രശസ്തിയിലേക്ക് ഉള്ള ഉയരം വളരെ പെട്ടെന്നു ആയിരുന്നു.അദ്ദേഹത്തിന് വേണ്ടി ബാഴ്സലോണ മാത്രം അല്ല ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലുബകള്‍ ആയ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും രംഗത്ത് ഉണ്ട്.എന്നാല്‍ താരത്തിന്‍റെ കേളി ശൈലി ഏറ്റവും കൂടുതല്‍ അനുയോജ്യം ആവാന്‍ പോകുന്നത് ബാഴ്സ ക്ലബിന് തന്നെ ആയിരിയ്ക്കും.