ഒരു ലണ്ടന്‍ ഡെര്‍ബിയോടെ സീസണിന്‍റെ രണ്ടാം പകുതി ആരംഭിക്കാന്‍ ആഴ്സണല്‍
2024 ലെ ആദ്യത്തെ പ്രീമിയര്‍ ലീഗ് മല്‍സരത്തിന് വേണ്ടി ഒരുങ്ങുകയാണ് ആഴ്സണല്‍.എഫ് എ കപ്പ് റൌണ്ടില്‍ ലിവര്‍പൂളില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയ ക്ഷീണത്തില്‍ ആണ് ഗണേര്‍സ്.അതിനു ശേഷം നീണ്ട പന്ത്രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം ആണ് ലണ്ടന്‍ ക്ലബ് ഇന്ന് കളിയ്ക്കാന്‍ ഇറങ്ങുന്നത്.

മറ്റൊരു ലണ്ടന്‍ ക്ലബ് ആയ ക്രിസ്റ്റല്‍ പാലസ് തന്നെ ആണ് ഇന്നതെ ആഴ്സണലിന്റെ എതിരാളികള്‍. ഇന്ന് ഇന്ത്യന്‍ സമയം ആറ് മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.ആഴ്സണലിന്റെ ഹോം ഗ്രൌണ്ട് ആയ എമിറേറ്റ്സ് സ്റ്റേഡിയം തന്നെ ആയിരിയ്ക്കും മല്‍സരത്തിന് ആധിഥേയത്വം വഹിക്കാന്‍ പോകുന്നത്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരേ ഒരു ജയം മാത്രം നേടിയ ഈ ആഴ്സണല്‍ ടീം വീണ്ടും മറ്റൊരു സീസണ്‍ കൂടി ഒന്നാം സ്ഥാനം നേടാനുള്ള അവസരം തുലച്ച മട്ടാണ് കാണുന്നത്.നിലവില്‍ ലിവര്‍പൂള്‍,സിറ്റി ടീമുകള്‍ ഇവരെക്കാള്‍ എത്രയോ ഭദ്രമായ പൊസിഷനില്‍ ആണ്.ഫോമിലേക്ക് മടങ്ങി വരാന്‍ ഇനി പലതും ചെയ്തേ മതിയാകൂ മാനേജര്‍ അര്‍ട്ടേട്ടക്ക്.ഇന്നതെ മല്‍സരത്തില്‍ ജയത്തോടെ തുടങ്ങുക എന്നതാണു അതിലെ ആദ്യത്തെ അദ്ദേഹത്തിന്റെ ഔത്യം.