ആഫ്രിക്ക നേഷൻസ് കപ്പ് ; ഇന്ന് മൂന്നു പോരാട്ടങ്ങള്‍
ഒട്ടേറെ വിവാദങ്ങളോടെയും ഒട്ടേറെ ആവേശത്തോടെയും ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ആരംഭിച്ചിരിക്കുന്നു.ജനുവരി പതിനാലിന് ഐവറി കോസ്റ്റ് – ഗിനിയ എന്നീ ടീമുകളുടെ മല്‍സരത്തോടെ ആണ് ടൂര്‍ണമെന്‍റ് ഉല്‍ഘാടനം ചെയ്തത്.മാച്ച് ഡേ മൂന്നില്‍ ഇന്ന് മൂന്നു പോരാട്ടങ്ങള്‍ ഉണ്ട്.7:30,10:30,1:30 മണിക്ക് ആണ് ഈ മൂന്നു മല്‍സരങ്ങളുടെയും കിക്കോഫ്.
ഇന്നതെ ആദ്യത്തെ മല്‍സരത്തില്‍ ബൂര്‍ക്കിനാ ഫാസൊ മൌറീഷ്യാനയെ നേരിടും.ഗ്രൂപ്പ് ഡി യില്‍ ഇവരെ കൂടാതെ അല്‍ജീരിയ,അങ്കോള എന്നിവര്‍ ഉണ്ട്.ആ രണ്ടു ടീമുകള്‍ പരസ്പരം പോരാടിച്ചപ്പോള്‍ സമനിലയായിരുന്നു ഫലം.രണ്ടാം മല്‍സരത്തില്‍ ടുണീഷ്യ, നമീബിയ ടീമുകള്‍ തമ്മില്‍ കൊമ്പു കൊര്‍ക്കും.ഗ്രൂപ്പ് ഈ ടീമുകള്‍ ആയ ഇവര്‍ക്കൊപ്പം സൌത്ത് ആഫ്രിക്കയും മാലിയും ഒപ്പം ഉണ്ട്.28 ആം ഫിഫ റാങ്ക് ഉള്ള ടുണീഷ്യ തന്നെ ആണ് ഗ്രൂപ്പ് ഫേവറിറ്റ്.115 ആം സ്ഥാനത്ത് ആണ് നമീബിയ.ഇന്നതെ അവസാന മല്‍സരത്തില്‍ മാലി , സൌത്ത് ആഫ്രിക്ക ടീമുകള്‍ ആണ് ഏറ്റുമുട്ടാന്‍ പോകുന്നത്.ഒന്നര മണിക്ക് അമഡോ ഗോൺ കൗലിബാലി സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.