EPL 2022 European Football Foot Ball International Football Top News transfer news

ഫിഫയുടെ മികച്ച പുരുഷ പരിശീലകനായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളയെ തിരഞ്ഞെടുത്തു

January 16, 2024

ഫിഫയുടെ മികച്ച പുരുഷ പരിശീലകനായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളയെ തിരഞ്ഞെടുത്തു

ഫിഫയുടെ മികച്ച പുരുഷ പരിശീലകനായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളയെ തിരഞ്ഞെടുത്തു.ഇന്നലെ വൈകുന്നേരം ലണ്ടനിൽ നടന്ന ദി ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡിൽ ഇറ്റാലിയൻ മാനേജര്‍മാര്‍ ആയ  സിമോൺ ഇൻസാഗിയെയും ലൂസിയാനോ സ്പല്ലേറ്റിയെയും പിന്തള്ളിയാണ് 52-കാരൻ തന്റെ കരിയറിൽ ആദ്യമായി ഈ അവാർഡ് നേടിയത്.

Man City's Pep Guardiola named FIFA Best Men's Coach of the Year

 

2022-23 കാമ്പെയ്‌നിനിടെ സിറ്റിസൺസ് പ്രീമിയർ ലീഗ് തുടർച്ചയായി മൂന്നാം സീസണിൽ നേടുകയും പ്രാദേശിക എതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എഫ്‌എ കപ്പ് ഫൈനലിൽ തോൽപ്പിക്കുകയും പിന്നീട് ചാമ്പ്യൻസ് ലീഗ് ആദ്യമായി ഉയർത്തുകയും ചെയ്‌തതിനാൽ ആണ് ഗാര്‍ഡിയോളക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്.ബാഴ്‌സലോണയുടെ ചുമതലയുണ്ടായിരുന്ന കാലത്ത് ഈ നേട്ടം കൈവരിച്ച സ്പാനിഷ്  മാനേജര്‍  രണ്ട് തവണ ട്രെബിൾ നേടുന്ന ആദ്യത്തെ മാനേജരായി.ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് നയിച്ച ഇൻസാഗിയുടെ പ്രകടനത്തിന് പെപ്പിന് മുന്നില്‍ വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല.ഒരു ആവറേജ് ടീമിനെ വെച്ച് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് വലിയ നേട്ടം തന്നെ ആണ്.അതേസമയം, 2022-23 കാമ്പെയ്‌നില്‍ 1990 ന് ശേഷമുള്ള അവരുടെ ആദ്യ സീരി എ വിജയത്തിലേക്ക് സ്പല്ലേറ്റി നാപോളിയെ നയിച്ചതും ഒരു മാനേജറുടെ വിജയഗാഥ വിളിച്ച് ഓതുന്നു.

Leave a comment