2023ലെ മികച്ച ഫിഫ പുരുഷ താരത്തിനുള്ള പുരസ്‌കാരം ലയണൽ മെസ്സി സ്വന്തമാക്കി
ഇന്റർ മിയാമി, അർജന്റീന ഫോർവേഡ് ലയണൽ മെസ്സി 2023 ലെ മികച്ച ഫിഫ പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു.36 കാരനായ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡിനോടും മുൻ പാരീസ് സെന്റ് ജെർമെയ്‌ൻ ടീമംഗം കൈലിയൻ എംബാപ്പെയോടും അവസാന മിനുറ്റ് വരെ പൊരുതിയതിന് ശേഷം ആണ് മെസ്സി പുരസ്ക്കാരത്തില്‍ മുത്തം ഇട്ടത്.2016 ൽ ആണ് ആദ്യമായി ഫിഫ ഈ അവാര്‍ഡ് ഫൂട്ബോളില്‍ ഉള്‍പ്പെടുത്തിയത്.അതിനു ശേഷം മെസ്സി തന്നെ ഇത് മൂന്നു തവണ നേടിയിട്ടുണ്ട്.

വോട്ടിങ് ആണ് ഈ അവാര്‍ഡിന്‍റെ ആധാരം.അതിനാല്‍ മെസ്സിക്കൊപ്പം ഹാലണ്ടും ഒപ്പം എത്തി എങ്കിലും ദേശീയ ടീം ക്യാപ്റ്റൻമാരിൽ നിന്ന് ഏറ്റവും കൂടുതൽ ഫസ്റ്റ് ചോയ്‌സ് നോമിനേഷനുകൾ ലഭിച്ചതിനാൽ അർജന്റീന നായകൻ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാലും ഹാലണ്ടിന് ആയിരിയ്ക്കും ഈ അവാര്‍ഡ് കൂടുതല്‍ യോജിക്കുക എന്നു ഇപ്പോഴും മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും ഒരു രഹസ്യ ചര്‍ച്ച കേള്‍ക്കുന്നുണ്ട്.അതിനു പ്രധാന കാരണം നോര്‍വീജിയന്‍ താരത്തിന്‍റെ പ്രയത്നത്തില്‍ ആണ് പ്രീമിയർ ലീഗ്, എഫ്‌എ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവ പെപ് ഗാർഡിയോളയുടെ ടീം ഉയര്‍ത്തിയത്.ഇതിന് ബദല്‍ വെക്കുന്ന പോലെ ഒന്നും മെസ്സിയുടെ പക്കല്‍ ഇല്ല എന്നതും വാസ്തവം ആണ്.