സെര്‍ജിയോ ബുസ്ക്കറ്റ്സിന് പകരക്കാരന്‍ ; ബ്രൂണോ ഗുയിമാരേസിനെ എങ്ങനെ അടുത്ത സമ്മറില്‍ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ
26 കാരനായ ബ്രസീലിയൻ മിഡ്‌ഫീൽഡര്‍ ആയ ബ്രൂണോ ഗുയിമാരേസിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്.താരത്തിനെ സൈന്‍ ചെയ്യുന്നത് പ്രാവര്‍ത്തികം ആക്കാന്‍ അവര്‍ ക്ലബില്‍ നിന്ന് ചില താരങ്ങളെ പറഞ്ഞയക്കാനും തയ്യാര്‍ ആണ്.സ്പാനിഷ് മാധ്യമം ആയ ഫിചാജസ് നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ബ്രസീലിയനെ ടീമില്‍ എത്തിക്കാന്‍ ബാഴ്സ കൂണ്ടേ,റഫീഞ്ഞ,ക്രിസ്റ്റ്യന്‍സണ്‍ എന്നിവരെ സ്വാപ്പ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു.
സെര്‍ജി ബുസ്ക്കറ്റ്സ് എന്ന അതികായന്‍ ആയ മിഡ്ഫീല്‍ഡര്‍ പോയതിന് ശേഷം ബാഴ്സലോണക്ക് പ്രതിരോധത്തില്‍ ഊന്നി കളിക്കുന്ന താരങ്ങള്‍ ഇല്ല.റോമിയു വന്നു എങ്കിലും അദ്ദേഹത്തിന് ബാഴ്സയുടെ കളിയുടെ തീവ്രതക്ക് അനുസരിച്ച് പെരുമാറാന്‍ കഴിയുന്നില്ല.ഇത് ഫ്രെങ്കി ഡി യോങ്,ഗുണ്ടോഗന്‍,പെഡ്രി എന്നിവരുടെ പ്രകടനത്തെ ഏറെ ബാധിക്കുന്നുണ്ട്.അതിനു വേണ്ടിയാണ് ബ്രൂണോയെ പോലൊരു ഡിഫന്‍സീവ് താരത്തെ കൊണ്ടുവരാന്‍ എത്രയും പെട്ടെന്നു ബാഴ്സലോണ ശ്രമിക്കുന്നത്.അദ്ദേഹത്തിന്റെ ഫീസ് മുഴുവനായും കൊടുക്കാന്‍ കഴിയാത്തതിനാല്‍ ആണ് ബാഴ്സ തങ്ങളുടെ താരങ്ങളെ ട്രേഡില്‍ ഉള്‍പ്പെടുത്തുന്നത്.