എഎഫ്സി ഏഷ്യന്‍ കപ്പ് ; അങ്കം കുറിക്കാന്‍ ഒരുങ്ങി ഖത്തറും ലെബനനും
തങ്ങളുടെ ആദ്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് ഒരു വർഷത്തിന് ശേഷം ഖത്തര്‍ ഇതാ വീണ്ടും ഈ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യാന്തര ടൂര്‍ണമെന്റിനും ആദിഥേയത്വം വഹിക്കുന്നു.എഎഫ്സി ഏഷ്യൻ കപ്പ് ഇന്ന് മുതല്‍ ആരംഭിക്കും.ടൂര്‍ണമെന്‍റ് ഹോസ്റ്റ് ആയ ഖത്തര്‍ ഇന്നതെ ആദ്യത്തെ മല്‍സരത്തില്‍ ലെബനനെ നേരിടും.ഗ്രൂപ്പ് എ യില്‍ ഇരുവരെയും കൂടാതെ ചൈന, ടജാക്കിസ്ഥാന്‍ ടീമുകളും ഉണ്ട്.

ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ലുസൈൽ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നാല് ടീമുകള്‍ ഉള്‍പ്പെടുന്ന ആറ് ഗ്രൂപ്പുകള്‍ ഉണ്ട്. ഓസ്ട്രേലിയ, ഉസ്ബെക്കിസ്താന്‍, സിറിയ, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബി യില്‍ ഇന്ത്യയും ഇടം നേടിയിട്ടുണ്ട്.നാളത്തെ മല്‍സരത്തിലെ ഓസീസിനെതിരെ ആണ് ഇന്ത്യന്‍ ടീമിന്‍റെ ആദ്യത്തെ മല്‍സരം.കഴിഞ്ഞ കൊല്ലം ഫൂട്ബോളില്‍ അനേകം വിജയങ്ങളും മികച്ച പ്രകടനങ്ങളും കാഴ്ചവെച്ച ഇന്ത്യന്‍ ടീം ഏറെ പ്രതീക്ഷയോടെ ആണ് ഈ ടൂര്‍ണമെന്റിന് യാത്ര തിരിച്ചിട്ടുള്ളത്.