EPL 2022 European Football Foot Ball International Football Top News transfer news

വിമാനത്തിൽ ഓക്സിജൻ തകരാറിലായി ; മരണത്തെ മുന്നില്‍ കണ്ട് ഗാംബിയന്‍ താരങ്ങള്‍

January 12, 2024

വിമാനത്തിൽ ഓക്സിജൻ തകരാറിലായി ; മരണത്തെ മുന്നില്‍ കണ്ട് ഗാംബിയന്‍ താരങ്ങള്‍

ആഫ്രിക്കൻ നേഷൻസ് കപ്പിനായി ഐവറി കോസ്റ്റിലേക്ക് പോകുന്ന വിമാനം ഓക്സിജന്റെ അഭാവം മൂലം വലിയൊരു ദുരന്തിലേക്ക് ആയിരുന്നു തങ്ങളുടെ പോക്ക് എന്നു ഗാംബിയ മുഖ്യ പരിശീലകൻ ടോം സെന്റ്ഫിറ്റ് പറഞ്ഞു.ഗാംബിയൻ ഫുട്ബോൾ അസോസിയേഷൻ അവർക്കായി ഏർപ്പാട് ചെയ്ത എയർകോട്ട് ഡി ഐവറിൽ രജിസ്റ്റർ ചെയ്ത 50 സീറ്റുകളുള്ള ഒരു ചെറിയ പ്രൊപ്പല്ലർ വിമാനത്തിലാണ് ടീം യാത്ര ചെയ്തത്.വിമാനത്തിലെ ഓക്സിജൻ വിതരണം പരാജയപ്പെട്ടത്തോടെ ടീമിലെ ചില അംഗങ്ങൾക്ക് ബോധം നഷ്ടപ്പെട്ടതായി കോച്ച് പറഞ്ഞു.അത് മൂലം പൈലറ്റ് ഗാംബിയയുടെ തലസ്ഥാനമായ ബൻജൂളിലേക്ക് മടങ്ങി.

Saintfiet: It was a huge risk for ours players to come to play in Africa -  The Point

 

പ്രാഥമിക അന്വേഷണത്തില്‍  ക്യാബിനില്‍  മർദ്ദവും ഓക്സിജനും നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞതായി ഗാംബിയൻ എഫ്എ വെളിപ്പെടുത്തി.ഓക്സിജന്റെയും ക്യാബിൻ മർദ്ദത്തിന്റെയും അഭാവത്തിന് കാരണമായത് എന്താണെന്ന് സ്ഥാപിക്കാൻ ഫ്ലൈറ്റിന്റെ ഓപ്പറേറ്റിംഗ് കമ്പനിയായ എയർ കോട് ഡി ഐവറിയുടെ സാങ്കേതിക സംഘം സ്ഥിതിഗതികൾ കൂടുതൽ വിലയിരുത്തുകയാണ്.”ഞങ്ങൾ ശരിക്കും വിമാനത്തിൽ മരിക്കുകയായിരുന്നു.ഈ ടീമിന് വേണ്ടി പിച്ചില്‍ മരിക്കാന്‍ ഞാന്‍ തയ്യാര്‍ ആണ്.എന്നാല്‍ ഒരു പ്ലേനില്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ടൂര്‍ണമെന്റില്‍ പങ്കെടുക്കുമോ എന്നതില്‍ ഉറപ്പില്ല,കാരണം ഈ നാഷണല്‍ ഫൂട്ബോള്‍ അസോസിയേഷന്‍ ഞങ്ങളെ ഏറ്റവും വില കുറഞ്ഞ പ്ലേനില്‍ ആയിരുന്നു. ഞങ്ങളുടെ ജീവന് യാതൊരു തരത്തിലും വില നല്കാന്‍ ഇവര്‍ തയ്യാര്‍ അല്ല.”ഗാംബിയന്‍ കോച്ച് ഈഎസ്പിഎന്‍ വഴി പറഞ്ഞു.തിങ്കളാഴ്‌ച യാമോസൗക്രോയിൽ അഫ്ഗോണ്‍ കപ്പ്   ഹോൾഡർമാരായ സെനഗലിനെതിരെ ഉദ്ഘാടന മല്‍സരത്തില്‍  കളിയ്ക്കാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു ഗാംബിയന്‍ ടീം.

Leave a comment