എറിക് ഡയർ ടോട്ടൻഹാമിൽ നിന്ന് ലോണിൽ ബയേൺ മ്യൂണിക്കിലെത്തി
ബയേൺ മ്യൂണിക്ക് ടോട്ടൻഹാം ഡിഫൻഡർ എറിക് ഡിയറിനെ സീസൺ അവസാനം വരെ ലോണിൽ സൈൻ ചെയ്‌തതായി പ്രഖ്യാപിച്ചു.ഡീൽ ശാശ്വതമാക്കുന്നതിന് ഓപ്ഷന്‍ ഉണ്ട് എങ്കിലും താരത്തിന്‍റെ ഈ സീസണിലെ പ്രകടനം വിലയിരുത്തിയതിന് ശേഷം മാത്രം ആയിരിയ്ക്കും ബയേണ്‍ അതിനു മുതിരുകയുള്ളൂ.2-4 മില്യണ്‍ യൂറോ വരെ ആണ് ട്രാന്‍സ്ഫര്‍ ഫീസ്.
ബയേൺ റാഡു ഡ്രഗുസിനിനെ സൈൻ ചെയ്യുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു, അവര്‍ താരത്തിനു വേണ്ടി തങ്ങളുടെ ഓഫറും സബ്മിറ്റ് ചെയ്തു. എന്നാല്‍ ടോട്ടന്‍ഹമിലേക്ക് പോകാന്‍ ആയിരുന്നു റൊമേനിയന്‍ സെന്‍റര്‍ ബാക്കിന് താല്‍പര്യം.അതോടെ മറ്റ് ഓപ്ഷനുകള്‍ പയറ്റാന്‍ മ്യൂണിക്ക് നിര്‍ബന്ധിതര്‍ ആയി.ഡയറും ടോട്ടൻഹാമും തമ്മില്‍ ഉള്ള കരാര്‍ ഈ സീസനോടെ പൂര്‍ത്തിയാകും.ആംഗെ പോസ്‌റ്റെകോഗ്ലോ താരത്തിന്‍റെ സേവനം ആവശ്യമില്ല.അതിനാല്‍ താരത്തിനെ മുന്‍ സീസണുകളില്‍ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയ ജര്‍മന്‍ ക്ലബ് ഒരു ലോണ്‍ ഓഫറുമായി ടോട്ടന്‍ഹാമിനെ ബന്ധപ്പെട്ടു.ആത് വഴി താരത്തിനെ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ നഷ്ട്ടപ്പെടും എന്ന നിരാശ ടോട്ടന്‍ഹമിനും ഇല്ല.