സൂപ്പര്‍ കോപ്പ സെമിഫൈനല്‍ ; ഒസാസുനയെ മറികടന്ന് ഫൈനലില്‍ എത്താന്‍ ബാഴ്സലോണ
സൗദി അറേബ്യയിൽ ഇന്ന് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി ബാഴ്സലോണയും ഒസാസുനയും പരസ്പരം പോരടിക്കും.ഇന്നതെ മല്‍സരത്തിലെ വിജയി ഞായറാഴ്ച്ച റയലുമായി ഫൈനലില്‍ ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് അൽ-അവ്വൽ സ്റ്റേഡിയം ആണ് കിക്കോഫ്.
ഫൈനലിൽ എതിരാളികളായ റയൽ മാഡ്രിഡിനെതിരെ 3-1ന് ജയിച്ച് സൂപ്പര്‍ കോപ്പ നേടിയ ബാഴ്സ തങ്ങളുടെ കിരീടം നിലനിര്‍ത്തുന്നതിന് വേണ്ടി മികച്ച പോരാട്ടം തന്നെ കാഴ്ചവെക്കും.എന്തെന്നാല്‍ ഈ സീസണില്‍ ലാലിഗ ബാഴ്സ ഏകദേശം കൈവിട്ട മട്ടാണ്.ഇനി ഒരു തിരിച്ചുവരവ് ബാഴ്സയില്‍ നിന്നും പ്രതീക്ഷിക്കുന്നത് കുറച്ച് അധികം ആണ്.അങ്ങനെ ഉള്ളപ്പോള്‍ കോപ ഡെല്‍ റിയ, സൂപ്പര്‍ കപ്പ്, ചാംപ്യന്‍സ് ലീഗ് എന്നീ ടൂര്‍ണമെന്റുകളില്‍ കൂടുതല്‍ മികവ് തെളിയിക്കാന്‍ സാവി നിര്‍ബന്ധിതന്‍ ആകും.ഗോളുകള്‍ നിരന്തരം വാങ്ങി കൊണ്ടിരിക്കുന്ന പ്രതിരോധം കളി നിയന്ത്രിക്കാന്‍ കെല്‍പ്പ് ഇല്ലാത്ത മിഡ്ഫീല്‍ഡ്,കിട്ടുന്ന അവസരങ്ങള്‍ എല്ലാം പാഴാക്കുന്ന മുന്നേറ്റ നിര- ഇതാണ് ഇപ്പോള്‍ ബാഴ്സയുടെ അവസ്ഥ.ഇതില്‍ നിന്നും മോചനം വേണം എങ്കില്‍ സാവിക്ക് പുതിയ അടവ് എത്രയും പെട്ടെന്നു പയറ്റിയെ മതിയാകൂ.