” മടിക്കാതെ കരീം ബെന്‍സെമയെ ടീമിലേക്ക് എത്തിക്കൂ ” – മൈക്കല്‍ അര്‍ട്ടേട്ടക്ക് വെങ്ങറുടെ ഉപദേശം
സൌദിയിലെ കരിയര്‍ എത്രയും പെട്ടെന്നു മതിയാക്കി കൊണ്ട് യൂറോപ്പിലേക്ക് തിരിച്ചുവരാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് കരീം ബെന്‍സെമ.സൌദിയിലെ കാലാവസ്ഥയും ഫൂട്ബോള്‍ സംസ്കാരവും കൂടാതെ കടുത്ത നിയമ നടപടികളും ഒട്ടേറെ താരങ്ങളെ സൌദിയില്‍ നിന്നും ദൂരെ പോകാന്‍ പ്രേരിപ്പിക്കുന്നുണ്ട്.കരീം ബെന്‍സെമയുടെ കാര്യത്തില്‍ ക്ലബ് മാനേജ്മെന്‍റും താരത്തിന്റെയും തമ്മില്‍ നടക്കുന്ന പോര് രൂക്ഷം ആണ് എന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
താരം നിലവില്‍ ക്ലബില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ബെന്‍സെമയെ സൈന്‍ ചെയ്യാന്‍ പിഎസ്ജി ശ്രമം നടത്തുന്നതായി വാര്‍ത്ത ഉണ്ട്.എന്നാല്‍ ഈ അടുത്ത് നടന്ന ഒരു അഭിമുഖത്തില്‍ നിലവിലെ സാഹചര്യം മുതല്‍ എടുക്കണം എന്നും, കരീം ബെന്‍സെമയെ പോലൊരു താരത്തിനെ എങ്ങനെയും ടീമില്‍ എത്തിക്കണം എന്നും ആഴ്സണല്‍ മാനേജര്‍ മൈക്കല്‍ ആര്‍ട്ടേട്ടയോട് മുന്‍ ആഴ്സണല്‍ കോച്ച് അര്‍സീന്‍ വെങ്ങര്‍ ആവശ്യപ്പെട്ടിരിക്കുന്നു. “ബെന്‍സെമയെ പണ്ട് സൈന്‍ ചെയ്യാനുള്ള അവസരം ഞാന്‍ വിട്ടു കളഞ്ഞതില്‍ ഒരു പാട് ഖേദിക്കുന്നു.ഗോളുകള്‍ നേടുന്ന സ്ട്രൈക്കര്‍മാര്‍ ഫൂട്ബോളില്‍ ഏറെയുണ്ട്.എന്നാല്‍ കളിക്കുമ്പോള്‍ ടീമിനെ മെച്ചപ്പെടുത്തുന്നതും സഹ താരങ്ങളുമായി സംബര്‍ഗം മൂലം ടീമിന്റെ നിലവാരം ഉയര്‍ത്തുന്നതിലുമാണ് ഒരു സ്ട്രൈക്കര്‍ മികച്ചവന്‍ ആകുന്നത്.കരീമിന് അത് കഴിയും.നിലവില്‍ ആഴ്സണലിന് അത് പോലൊരു താരത്തിനെ ആണ് ആവശ്യം.” അര്‍സീന്‍ വെങ്ങര്‍ സ്കൈ സ്പോര്‍ട്ട്സിനോട് പറഞ്ഞു.