കേസും കൂട്ടവുമായി നട്ടം തിരിയുന്ന ഡാനി ആല്‍വസിന് സഹായ ഹസ്ഥവുമായി നെയ്മര്‍ ജൂണിയര്‍
ബാഴ്സലോണയില്‍ നിയമപരമായ കുരുക്കുകള്‍ മുറുകുമ്പോള്‍ ഡാനി ആല്‍വസിന് സഹായം നല്കി കൊണ്ട് നെയ്മര്‍ ജൂനിയര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു.മുന്‍ സഹ താരത്തിനെ സഹായിക്കാന്‍ താരം കാണിച്ചതിനെ പുകഴ്ത്തിയും ഇകഴ്ത്തിയും സമൂഹ മാധ്യമങ്ങളില്‍ പോര് നടക്കുന്നുണ്ട്.കേസിൽ മുന്നോട്ട് പോകുന്നതിന് ആവശ്യമായ ഒത്തുതീർപ്പിനായി നെയ്മര്‍ ആല്‍വസിന് നല്കിയിരിക്കുന്നത് 150,000 യൂറോ ആണ്.

മുൻ സെവിയ്യ ഡിഫൻഡർ ഇപ്പോൾ കോടതി നടപടികൾ കാരണം ബാഴ്‌സലോണയിലാണ്. 2021 ഡിസംബറിൽ ബാഴ്‌സലോണ നിശാക്ലബ്ബിൽ 23 കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതില്‍ ആണ് ആല്‍വസിന് കേസ് വന്നിരിക്കുന്നത്.മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് ജേതാവ് ഈ പ്രവൃത്തി സമ്മതപ്രകാരമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇത് തെളിയിക്കാന്‍ താരത്തിനു കഴിഞ്ഞിട്ടില്ല.അദ്ദേഹത്തിന്റെ വിചാരണ 2024 ഫെബ്രുവരിയിൽ നടക്കും.ആൽവ്‌സിന്റെ മുൻ ഭാര്യ ദിനോറ സാന്റാനയുമായി ബന്ധപ്പെട്ട മറ്റൊരു കേസുമായി ബന്ധപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ സ്വത്തുക്കൾ എല്ലാം മരവിപ്പിച്ചിരിക്കുകയാണ്.ജീവനാംശം നൽകാത്തതിന് ബ്രസീലിയൻ ഡിഫൻഡറിനെതിരെ അദ്ദേഹത്തിന്റെ മുൻ പങ്കാളി കേസ് ചുമത്തിയതായി റിപ്പോർട്ടുണ്ട്, ഇത് മൂലം താരത്തിനു തന്‍റെ അക്കൌണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയില്ല.