കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ ; എസി മിലാന്‍ , റോമ ടീമുകള്‍ക്ക് തോല്‍വി
കോപ്പ ഇറ്റാലിയ ടൂര്‍ണമെന്റില്‍ ഇന്നലെ അട്ടിമറികളുടെ ദിനം ആയിരുന്നു.ലാസിയോ റോമയെ ഒരു ഗോളിന് പരാജയപ്പെടുത്തി സെമി യോഗ്യത നേടിയപ്പോള്‍ , മറ്റൊരു ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ എസി മിലാന്‍ അറ്റ്ലാന്‍റെക്കെതിരെ വീണ്ടും പരാജയപ്പെട്ടു.2-1 ആണ് സ്റ്റീവന്‍ പിയൊളിയുടെ ടീം പരാജയപ്പെട്ടത്.ഏപ്രില്‍ മൂന്നിന് നടക്കുന്ന ആദ്യ സെമി മല്‍സരത്തില്‍ അറ്റ്ലാന്‍റ ഫിയോറെന്‍റ്റീനയെ നേരിടും.

51 ആം മിനുട്ടില്‍ മാറ്റിയ സക്കാഗ്നിയുടെ ഗോളില്‍ ആയിരുന്നു ലാസിയോ വിജയം നേടിയത്.ഡീൻ ഹുയ്‌സെൻ ടാറ്റി കാസ്റ്റെലനോസിനെ ഫൗൾ ചെയ്തത് മൂലം ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നും ആണ് സക്കാഗ്നി ഗോള്‍ കണ്ടെത്തിയത്.മിലാന്‍ അറ്റ്ലാന്‍റ പോരാട്ടം ഓരോ നിമിഷങ്ങളിലും വിജയ സാധ്യത മാറി മറഞ്ഞു പോവുകയായിരുന്നു.45 ആം മിനുട്ടില്‍ റാഫേല്‍ ലിയോ ഗോളില്‍ മേല്‍ക്കൈ മിലാന്‍ നേടി എങ്കിലും ട്യൂൺ കൂപ്മേനേഴ്സിന്‍റെ മുന്നില്‍ പിടിച്ച് നില്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.45,59 മിനുട്ടുകളില്‍ താരം നേടിയ ഗോളുകളിലൂടെ മല്‍സരം തിരിച്ചുപിടിച്ച അറ്റ്ലാന്‍റ മിലാന്‍റെ മുന്നേറ്റ നിരയെ ശേഷിക്കുന്ന സമയത്ത് പിടിച്ച് കെട്ടി.