2022 ഫിഫ ലോകകപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിൽ ഫെർണാണ്ടോ സാന്റോസിന് ഖേദമില്ല!!!!!!!!!!!
2022 ഫിഫ ലോകകപ്പിന്റെ 16-ാം റൗണ്ട് പോരാട്ടത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിൽ മുൻ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസിന് ഖേദമില്ല.ദക്ഷിണ കൊറിയയ്‌ക്കെതിരായ മത്സരത്തിനു ശേഷം നടന്ന രണ്ടു നോക്കൌട്ട് മല്‍സരങ്ങളിലും താരത്തിനെ കോച്ച് സ്റ്റര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. മൊറോക്കൊക്കെതിരെ നടന്ന ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ താരം രണ്ടാം പകുതിയില്‍ വന്നു എങ്കിലും പോര്‍ച്ചുഗലിന്റെ തോല്‍വി ഒഴിവാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഇത്രക്ക് പ്രധാനപ്പെട്ട മല്‍സരത്തില്‍ റൊണാള്‍ഡോയെ പോലൊരു താരത്തിനെ ബെഞ്ചില്‍ ഇരുത്തിയതിന് കോച്ചിന് ആരാധകരില്‍ നിന്നും ഫൂട്ബോള്‍ പണ്ഡിറ്റുകളില്‍ നിന്നും ഏറെ വിമര്‍ശനം കേട്ടിരുന്നു.അതിനു ശേഷം പോര്ച്ചുഗല്‍ മാനേജര്‍ സ്ഥാനത്ത് നിന്നും സാന്‍റോസിന് ഒഴിയേണ്ടിയും വന്നു.ഈ അടുത്ത് നടന്ന അഭിമുഖത്തില്‍ ആണ് സംഭവത്തിനെ കുറിച്ച് നിലവിലെ ബെസിക്‌റ്റാസ് കോച്ച് മനസ്സ് തുറന്നത്.തന്‍റെ തീരുമാനം ടീമിന്‍റെ ജയത്തിന് വേണ്ടി ആയിരുന്നു എന്നും , അതിനാല്‍ തന്നെ ആണ് റൊണാള്‍ഡോയെ ബെഞ്ചില്‍ ഇരുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.മല്‍സരം തോറ്റത് കൊണ്ട് ആണ് ഇത്രക്ക് വിമര്‍ശനം തന്‍റെ മേല്‍ വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.