കരാബാവോ കപ്പ് സെമിഫൈനൽ ആദ്യ പാദത്തിൽ ചെൽസിയെ ഞെട്ടിച്ച് മിഡിൽസ്ബ്രോ
ചൊവ്വാഴ്ച നടന്ന ലീഗ് കപ്പ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ചെൽസി രണ്ടാം ടയർ ടീം ആയ മിഡിൽസ്ബറോയോട് 1-0 ന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി.മിഡിൽസ്ബറോ ഹോം ഗ്രൌണ്ട് ആയ റിവർസൈഡ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ പാദ സെമിയില്‍ ചെല്‍സി ഈ അടുത്തൊന്നും മറക്കാത്ത ഒരു ഫൂട്ബോളിങ് പാഠം ആണ് ഈ ദുര്‍ഭലമായ ടീമില്‍ നിന്നും ഏറ്റുവാങ്ങിയത്.
ഈ തോല്‍വിയില്‍ ചെല്‍സിക്ക് സ്വയം പഴിക്കാനെ വിധി ഉള്ളൂ.പന്ത് കൈവശം വെച്ച് കളിച്ച അവര്‍ക്ക് നേട്ടം ഒന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ മല്‍സരങ്ങളിലെ ചെല്‍സിയുടെ ഹീറോ ആയ യുവ താരം കോൾ പാമർ നഷ്ട്ടപ്പെടുത്തിയ ഇരട്ട അവസരങ്ങള്‍ക്ക് ചെല്‍സിക്ക് വലിയ വിലയാണ് നാല്‍കേണ്ടി വന്നത്.37-ാം മിനിറ്റിൽ ഐസയ ജോൺസിന്റെ പാസ് ഏറ്റുവാങ്ങി കൊണ്ട് ഒരു മികച്ച ഫിനിഷിലൂടെ ഹെയ്ഡന്‍ ഹാക്ക്‌നി മിഡിൽസ്ബറോക്ക് ലീഡ് നേടി കൊടുത്തു.തിരിച്ചടിക്കാന്‍ ചെല്‍സി പഠിച്ച പതിനെട്ടും പയറ്റി നോക്കി എങ്കിലും ഓസ്‌ട്രേലിയൻ ഗോൾകീപ്പർ ടോം ഗ്ലോവറിന്റെ സഹായത്തോടെ ചെല്‍സിയുടെ നീക്കങ്ങള്‍ക്ക് എല്ലാം മികച്ച രീതിയില്‍ പ്രതിരോധം തീര്‍ക്കാന്‍ മിഡിൽസ്ബറോനു കഴിഞ്ഞു.