ഡോറിവൽ ജൂനിയർ സാവോ പോളോയില്‍ നിന്നും പടി ഇറങ്ങി; അദ്ദേഹത്തിന്റെ അടുത്ത അധ്യായം ബ്രസീലിനൊപ്പം
സാവോപോളോ മാനേജര്‍ കോച്ച് ഡോറിവൽ ജൂനിയർ ബ്രസീലിയൻ ക്ലബ് വിടുന്നതായി ഇന്നലെ റിപ്പോര്‍ട്ട് വന്നിരുന്നു.സംഗതി ഒഫീഷ്യല്‍ ആയി കഴിഞ്ഞു.ബ്രസീലിന്റെ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കാൻ വേണ്ടിയാണ് അദ്ദേഹം ക്ലബ് വിടുന്നത്.സാവോപോളോയിൽ ഡോറിവലിന്റെ പ്രവര്‍ത്തന നൈപുണ്യത്തിന്‍റെ പിന്‍ബലത്തില്‍ ആണ് അദ്ദേഹത്തിന് ഈ റോള്‍ ബ്രസീലിയന്‍ ടീം നല്കിയിരിക്കുന്നത്.

ബ്രസീലിയൻ ഫൂട്ബോള്‍ കോൺഫെഡറേഷൻ പുതിയ കോച്ചിനെ നിയമിച്ചതായി വാര്‍ത്ത ഒന്നും പുറത്തുവിട്ടിട്ടില്ല എങ്കിലും വരുന്ന വെള്ളിയാഴ്ച്ച വാര്‍ത്ത പരസ്യം ആക്കാനാണത്രേ അവരുടെ തീരുമാനം.2022 ൽ ഫ്ലെമെംഗോയ്‌ക്കൊപ്പം അഭിമാനകരമായ കോപ്പ ലിബർട്ടഡോർസ് കിരീടം നേടിയ കോച്ച്, കഴിഞ്ഞ വർഷം സാവോ പോളോയെ അവരുടെ ആദ്യത്തെ ബ്രസീലിയൻ കപ്പ് നേടി കൊടുക്കാന്‍ സഹായിച്ചിരുന്നു.ഡോറിയലിന്റെ കരാര്‍ കാലാവധിയും കൂടെ മറ്റുള്ള കാര്യങ്ങളിലും ഇതുവരെ തീരുമാനം ആയിട്ടില്ല.ഇരു പാര്‍ട്ടികളും ചര്‍ച്ച നടത്തി ഉടനെ തന്നെ ആ കാര്യത്തിലും ഉടന്‍ ഒരു ഒത്തുതീര്‍പ്പില്‍ എത്തിയേക്കും.