ഇന്‍റര്‍ മിലാനിലെ കരാര്‍ പുതുക്കാന്‍ ഒരുങ്ങി ലൌട്ടാരോ മാര്‍ട്ടിനസ്
ഇന്‍റര്‍ മിലാന്‍ അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ആയ ലൌട്ടാരോ മാര്‍ട്ടിനസുമായി കരാര്‍ പുതുക്കാനുള്ള ഒരുക്കത്തില്‍ ആണ്.അദ്ദേഹവും ക്ലബും നിലവില്‍ 2026 വരെ കരാറില്‍ തുടരുന്നുണ്ട് എങ്കിലും അദ്ദേഹത്തിന് കൂടുതല്‍ സമയം നല്കാന്‍ മിലാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചിരിക്കുന്നു.ഇത് താരത്തിനും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.ഇരു പാര്‍ട്ടികളും ചര്‍ച്ചയുമായി മുന്നോട്ട് പോകും.കരാറില്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന അവസാന വിശദാംശങ്ങളുടെ കാര്യത്തില്‍ ആണ് ഇപ്പോള്‍ തങ്ങളുടെ ചര്‍ച്ച എന്നു താരം മാധ്യമങ്ങളോട് പറഞ്ഞു.
“2023 എനിക്കു ഏറെ പ്രിയപ്പെട്ട വര്‍ഷം ആണ്.ഞാങ് ഒരു ലോകക്കപ്പ് ചാമ്പ്യന്‍ ആയി.വര്‍ഷം അവസാനിച്ചപ്പോള്‍ കോപ്പ ഇറ്റാലിയ, സൂപ്പർകോപ്പ ഇറ്റാലിയ, ചാമ്പ്യൻസ് ലീഗ് ഫൈനൽ, എന്നിങ്ങനെ പല നേട്ടങ്ങളും ഞാന്‍ സ്വന്തമാക്കി.” താരം ഇറ്റാലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.അര്‍ജന്‍ട്ടയിന്‍ ടീമിലെ ഫസ്റ്റ് ചോയിസ് സ്ട്രൈക്കര്‍ അല്ല എങ്കിലും തരത്തിന്റെ സേവനം ഇന്‍റര്‍ മിലാന് ഏറെ വേണ്ടപ്പെട്ടത് ആണ്.സീരി എ ലീഗില്‍ ടോപ് സ്കോറര്‍ ആയ അദ്ദേഹം പുതിയ ഫോര്‍വേഡ് ആയ മാര്‍ക്കസ് തുറമുമായി നല്ല മുന്നേറ്റം നടത്തി വരുന്നുണ്ട്.അതിനാല്‍ ഈ സമയത്ത് തന്നെ താരത്തിന്‍റെ വേതനം കൂട്ടി കരാര്‍ പുതുക്കാന്‍ മിലാന്‍ തീരുമാനിച്ചതില്‍ അത്ഭുതം ഒന്നുമില്ല.