വിജയത്തോടെ പുതുവര്‍ഷത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇന്‍റര്‍ മിലാന്‍
കഴിഞ്ഞ തവണ സംഭവിച്ചത് പോലെ നാപൊളിയുടെ മേധാവിതം അല്ല സീരി എ യില്‍ നടക്കുന്നത്.യുവന്‍റസ്,ഇന്‍റര്‍ മിലാന്‍ ,എസി മിലാന്‍ ടീമുകളില്‍ തമ്മില്‍ ഉള്ള ത്രികോണ മല്‍സരം ആണ് ഇത്തവണ ആ ലീഗില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്.നിലവില്‍ ഒന്നാം സ്ഥാനത്ത് ഇരിക്കുകയും രണ്ടു പോയിന്‍റ് ലീഡ് ഉള്ളത് ഇന്‍റര്‍ മിലാന് തന്നെ ആണ്.

തങ്ങളുടെ ലീഡ് റണ്ടില്‍ നിന്നും വര്‍ദ്ധിപ്പിക്കാനും പോയിന്‍റ് നില കൂടുതല്‍ മെച്ചപ്പെടുത്താനും ഇന്‍ററിന് ഇന്ന് അവസരം.റിലഗേഷന്‍ ഭീഷണി നേരിടുന്ന ഹെല്ലാസ് വേറൊണയെ സീരി എ യില്‍ മിലാന് നേരിടണം.അതും തങ്ങളുടെ ഹോമില്‍ വെച്ച്.വലിയൊരു മാര്‍ജിനില്‍ വിജയം നേടി പുതിയ വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പില്‍ ആണ് അവര്‍.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ദുര്‍ഭലര്‍ ആയ ജെനോവക്കെതിരെ സമനില വഴങ്ങിയതിന്‍റെ നിരാശയില്‍ ആണ് മിലാന്‍ ടീം.ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ആണ് കളിയുടെ കിക്കോഫ്.