ബ്രസീൽ ഇടക്കാല പരിശീലകൻ ദിനിസിനെ പുറത്താക്കി
ബ്രസീലിന്റെ ഇടക്കാല പരിശീലകൻ ഫെർണാണ്ടോ ദിനിസിനെ സിബിഎഫ് ഇന്നലെ പുറത്താക്കി.ഒരു സ്ഥിരം പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി ആണ് ഇപ്പോള്‍ ദീനിസിനെ പുറത്താക്കിയത് എന്നു പ്രസിഡന്റ് എഡ്‌നാൾഡോ റോഡ്രിഗസ് പറഞ്ഞു.റിപ്പോര്‍ട്ടുകള്‍ പ്രകാരം സാവോ പോളോ കോച്ച് ഡോറിവൽ ജൂനിയറാണ് ബ്രസീലിന്‍റെ അടുത്ത മാനേജര്‍ ആവാന്‍ സാധ്യത കൂടുതല്‍.

ബ്രസീലിനൊപ്പമുള്ള സമയത്ത്, ദീനിസ് ഫ്ലുമിനെൻസിന്റെ മുഖ്യ പരിശീലകനായും പ്രവര്‍ത്തനം അനുഷ്ട്ടിക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തിന്റെ മികവില്‍ ഫ്ലൂമിനീസ് കോപ്പ ലിബർട്ടഡോർസ് കിരീടം നേടുകയും ചെയ്തു.എന്നാല്‍ അദ്ദേഹത്തിന്റെ കീഴില്‍ ബ്രസീല്‍ ടീമിന്റെ പ്രകടനം തീര്‍ത്തൂം മോശം ആയിരുന്നു.അത് കൊണ്ടാണ് എത്രയും പെട്ടെന്നു ഒരു സ്ഥിരമായ കോച്ചിനെ സൈന്‍ ചെയ്യാന്‍ അവര്‍ പദ്ധതി ഇട്ടത്.നിലവിലെ ബ്രസീലിയന്‍ പ്രസിഡന്‍റ് ഡോറിവലിനെ തന്‍റെ ആദ്യ ഓപ്ഷന്‍ ആയി കാണുന്നു.തങ്ങളുടെ കോച്ചിനെ സൗജന്യമായി വിടാൻ സാവോ പോളോ തയ്യാറല്ല.ഡോറിവാളിന്റെ കരാർ അവസാനിപ്പിക്കുന്നതിന് ഏകദേശം 70 ലക്ഷത്തോളം ഇന്ത്യന്‍ രൂപ അടക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.