EPL 2022 European Football Foot Ball International Football Top News transfer news

ബ്രസീൽ ഫുട്ബോൾ ഇതിഹാസം മരിയോ സഗല്ലോ (92) അന്തരിച്ചു

January 6, 2024

ബ്രസീൽ ഫുട്ബോൾ ഇതിഹാസം മരിയോ സഗല്ലോ (92) അന്തരിച്ചു

അഞ്ച് തവണ ലോകകപ്പ് ഫൈനലിലെത്തുകയും നാല് തവണ കിരീടം നേടുകയും ചെയ്ത ബ്രസീല്‍ ഇതിഹാസം ആയ മരിയോ സഗല്ലോ ഇന്നു രാവിലെ അന്തരിച്ചു.കളിക്കാരനായും പിന്നീട് ബ്രസീലിനൊപ്പം പരിശീലകനായും ആണ് ലോക്കകപ്പ് അദ്ദേഹം നേടി എടുത്തത്.അദ്ദേഹത്തിന് 92 വയസ്സായിരുന്നു.കളിക്കാരനെന്ന നിലയിലും മാനേജരെന്ന നിലയിലും ലോകകപ്പ് നേടിയ ആദ്യ വ്യക്തി ആണ് സഗല്ലോ.

Mario Zagallo, the World Cup winning player and coach for Brazil, dies at age  92 – WWLP

 

ഇന്ന് പുലർച്ചെ ബ്രസീലിയൻ ഫൂട്ബോള്‍  കോൺഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.1958-ലെ ആദ്യ ലോകകപ്പ് കിരീടം മുതൽ 2014-ൽ ബ്രസീല്‍ ലോകക്കപ്പ് ആദിധേയത്വം വഹിക്കുന്നതില്‍  വരെ അദ്ദേഹത്തിന്റെ റോള്‍ വളരെ വലുത് ആയിരുന്നു.ടീമിനെ 2018-ലും 2022-ലും  കൊണ്ടുപോകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഉപദേശം കേൾക്കാൻ മുൻ ബ്രസീൽ കോച്ച് ടിട്ടെ പോയിട്ടുണ്ട്.1958-ൽ സ്വീഡനിലും 1962-ൽ ചിലിയിലും ലോകകപ്പ് നേടിയപ്പോൾ ബ്രസീലിനു വേണ്ടി മുന്നേറ്റ നിരയില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.മിഡ്ഫീൽഡർമാർക്കും സ്‌ട്രൈക്കർമാർക്കും ഇടയിൽ കളിച്ചിരുന്ന സഗല്ലോ ആയിരുന്നു ലോകത്തെ ആദ്യത്തെ പ്രമുഖ ഫാള്‍സ് നയണ്‍.1965-ൽ പ്രൊഫഷണലായി കളിക്കുന്നത് നിർത്തി, അടുത്ത വർഷം റിയോ ഡി ജനീറോ ക്ലബ്ബായ ബോട്ടഫോഗോയിൽ തന്റെ പരിശീലന ജീവിതം ആരംഭിച്ചു.

Leave a comment