ടാജോൺ ബുക്കാനന്‍റെ സൈനിങ് പൂര്‍ത്തിയാക്കി ഇന്‍റര്‍ മിലാന്‍
ക്ലബ് ബ്രൂഗിൽ നിന്ന് കനേഡിയൻ താരം ആയ ജോൺ ബുക്കാനനെ സൈനിംഗ് ചെയ്തതായി ഇന്റർ മിലാൻ സ്ഥിരീകരിച്ചു.നാലര വർഷത്തെ കരാറിൽ ആണ് താരം ഒപ്പിട്ടത്.താരത്തിനെ സൈന്‍ ചെയ്യാന്‍ ഇന്‍റര്‍ മിലാന് സിറ്റിയില്‍ നിന്നും നല്ല രീതിയില്‍ ഉള്ള ഭീഷണി നേരിട്ടിരുന്നു.എന്നാല്‍ അതെല്ലാം തരണം ചെയ്ത് താരത്തിനെ ആറ് മില്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ഫീസിന് താരത്തിനെ മിലാന്‍ സൈന്‍ ചെയ്തു.
പല റോളിലും ഒരേ പോലെ കളിയ്ക്കാന്‍ ഉള്ള പക്വത അദ്ദേഹത്തിനെ മറ്റ് കളിക്കാരില്‍ നിന്നും വ്യതസ്ഥന്‍ ആക്കുന്നു.വിങ്ങ് ബാക്ക്,ഫുള്‍ ബാക്ക്,വൈഡ് മിഡ്ഫീല്‍ഡര്‍,വൈഡ് വിങര്‍ എന്നിങ്ങനെ പല റോളിലും അദ്ദേഹത്തിന് തിളങ്ങാന്‍ കഴിയും.ബെൽജിയത്തിൽ രണ്ട് വർഷത്തെ വിജയകരമായ സ്പെല്ലിന് ശേഷം ബുക്കാനൻ ക്ലബ് ബ്രൂഗിലെ പൊറുതി മതിയാക്കി.67 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും 12 അസിസ്റ്റുകളും അദ്ദേഹം നേടി എടുത്തിട്ടുണ്ട്.ഡിസംബറിൽ അക്കില്ലസിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ജുവാൻ ക്വഡ്രാഡോയ്ക്ക് പകരക്കാരനായാണ് ബുക്കാനൻ സാന്‍ സിറോയില്‍ എത്തിയിരിക്കുന്നത്.