ഇന്നലത്തെ പരിക്ക് അല്പം ഗുരുതരം ആയിരുന്നു ; ക്യാൻസലോയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ് നഷ്ടമാകും
ബാഴ്‌സലോണ ഡിഫൻഡർ ജോവോ കാൻസെലോയ്ക്ക് ഇന്നലെ പരിക്ക് പറ്റിയത് ബാഴ്സ കാമ്പില്‍ പുതിയ ഒരു ആശങ്ക സൃഷ്ട്ടിച്ചു.ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം സൗദി അറേബ്യയിൽ അടുത്തയാഴ്ച നടക്കുന്ന സ്പാനിഷ് സൂപ്പർ കപ്പിൽ പങ്കെടുക്കാൻ താരത്തിനു കഴിയില്ല.മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്ത കണക്കില്‍ എടുക്കുകയാണ് എങ്കില്‍ കുറഞ്ഞത് മൂന്നാഴ്ച്ച എങ്കിലും അദ്ദേഹത്തിന് വിശ്രമം വേണ്ടി വരും.
കാന്‍സലോയുടെ ഒഴിവില്‍ കൂണ്ടേ അല്ലെങ്കില്‍ അറൂഹോ എന്നിവരെ നിയമിക്കാന്‍ ആണ് സാധ്യത.ഗാവി, മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ, മാർക്കോസ് അലോൻസോ എന്നിവരുൾപ്പെടെ നീണ്ട ബാഴ്‌സ പരിക്കിന്റെ പട്ടികയിൽ ഇപ്പോള്‍ കാന്‍സലോയും ചേര്‍ന്നു.സ്പാനിഷ് സൂപ്പർ കപ്പിനായി അടുത്ത ആഴ്ച റിയാദിലേക്ക് പറക്കുന്നതിന് മുമ്പ് ബാഴ്‌സലോണ ഞായറാഴ്ച കോപ്പ ഡെൽ റേയിൽ ബാർബാസ്‌ട്രോ ടീമിനെ നേരിടും.സൂപ്പര്‍ കപ്പ് സെമിയില്‍ ഒസാസുനയാണ് ബാഴ്സയുടെ എതിരാളി.അതില്‍ ജയം നേടിയാല്‍ ഫൈനലില്‍ റയല്‍-അത്ലറ്റിക്കോ മാഡ്രിഡ് സെമി മല്‍സരത്തിലെ വിജയിയുമായി അവര്‍ ഏറ്റുമുട്ടും.