ബ്രസീല്‍ മാനേജര്‍ റോളില്‍ മോറീഞ്ഞോ – വാര്‍ത്ത വ്യാജം
2024 ജൂലൈയിൽ ദേശീയ ടീം ജോലി ഏറ്റെടുക്കാൻ ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് റോമ കോച്ച് ഹോസെ മൗറീഞ്ഞോ.കഴിഞ്ഞ ദിവസം മോറീഞ്ഞോ ആയിരിയ്ക്കും ബ്രസീല്‍ ടീമിന്‍റെ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ പോകുന്നത് എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.റയല്‍ മാഡ്രിഡ് മാനേജര്‍ കാര്‍ലോ അന്‍സലോട്ടി ക്ലബില്‍ തന്‍റെ കരാര്‍ നീട്ടിയതിനെ തുടര്‍ന്ന് ആണ് നിലവില്‍ ഇതുപോലുള്ള റിപ്പോര്‍ട്ടുകള്‍ പൊങ്ങി വരുന്നത്.

നിലവില്‍ ബ്രസീലിന്‍റെ മാനേജര്‍ ആയ ഫെർണാണ്ടോ ദിനിസ് താൽക്കാലിക ഓപ്ഷന്‍ മാത്രം ആണ്.സിബിഎഫ് പ്രസിഡന്റായി പുനഃസ്ഥാപിക്കപ്പെട്ടതിന് ശേഷമുള്ള തന്റെ ആദ്യ ദൗത്യം ഒരു പുതിയ മാനേജറെ കണ്ടെത്തുക എന്നതാണ് എന്ന് എഡ്‌നാൾഡോ റോഡ്രിഗസ് പത്ര സമ്മേളനത്തില്‍ അറിയിച്ചിരുന്നു.റിപ്പോർട്ടുകൾ പ്രകാരം, സാവോ പോളോ കോച്ച് ഡോറിവൽ ജൂനിയറാണ് അദ്ദേഹത്തിന്റെ ഫേവറിറ്റ് ഓപ്ഷന്‍.എന്നാല്‍ ബോര്‍ഡില്‍ നിന്നു മറ്റ് ഓപ്ഷനുകള്‍ പൊങ്ങി വരുന്നുണ്ട്.ബ്രസീലില്‍ നിന്നുള്ള മാനേജര്‍മാരെ തന്നെ നിയമിക്കുന്നത് രാജ്യത്തെ കായിക ഇനത്തില്‍ പിന്നോട്ട് വലിപ്പിക്കും എന്ന ആരോപണം ഈ അടുത്ത് ഉയര്‍ന്നിരുന്നു.യൂറോപ്പില്‍ നിന്നും കഴിവ് തെളിയിച്ച മാനേജര്‍മാരെ കൊണ്ട് വരാനുള്ള ബോര്‍ഡ് അങ്കങ്ങളുടെ ആവശ്യപ്പെടലുകളും സിബിഎഫ് പ്രസിഡന്‍റിന് വല്ലാതെ സമ്മര്‍ദം നല്കുന്നു.