ജൂഡ് ബെലിങ്ഹാമിന്‍റെ വില കേട്ട് ഞെട്ടി തരിച്ച് ഫൂട്ബോള്‍ ലോകം !!!!!!
സ്വിറ്റ്‌സർലൻഡിലെ സിഐഈഎസ് ഫൂട്ബോള്‍ ഒബ്‌സർവേറ്ററി നടത്തിയ പഠനത്തില്‍ ലോകത്തിലെ ഏറ്റവും വില കൂടിയ പുരുഷ ഫൂട്ബോള്‍ താരങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടു.ലോകമെമ്പാടുമുള്ള 6,000-ലധികം ട്രാന്‍സ്ഫറുകള്‍ പഠിച്ചതിന് ശേഷം ആണ് അവര്‍ തങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.പ്രാവര്‍ത്തികമായ ഏറ്റവും വലിയ ഫൂട്ബോള്‍ ട്രാന്‍സ്ഫര്‍ ഇപ്പോഴും നെയ്മര്‍ – പിഎസ്ജിയാണ്.അദ്ദേഹത്തിന്റെ സേവനത്തിന് ഫ്രഞ്ച് ക്ലബ് ഇട്ട വില 222 മില്യണ്‍ യൂറോ ആയിരുന്നു.
സിഐഈഎസിന്‍റെ ലിസ്റ്റില്‍ ഏറ്റവും തലപ്പത്ത് ഉള്ളത് ജൂഡ് ബെലിങ്ഹാം തന്നെ ആണ്. കഴിഞ്ഞ വര്‍ഷം സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ റയലില്‍ എത്തിയ അദ്ദേഹം വളരെ പെട്ടെന്നു തന്നെ റയലിന്‍റെ ഫൂട്ബോള്‍ ഫിലോസഫിയുമായി പൊരുത്തപ്പെട്ടു.അദ്ദേഹം ആണ് ഇപ്പോള്‍ അവരുടെ ടോപ് സ്കോറര്‍.റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന്റെ മൂല്യം 267.5 മില്യണ്‍ യൂറോ ആണ്.രണ്ടാം സ്ഥാനത്ത് സിറ്റി ഫോര്‍വേഡ് ആയ ഏര്‍ലിങ് ഹാലണ്ട്(251.2 മില്യണ്‍ യൂറോ ) ആണ് ഉള്ളത്.ആദ്യ പത്തു താരങ്ങളില്‍ മൂന്നു റയല്‍ – സിറ്റി താരങ്ങള്‍ ഉണ്ട്.ജൂഡിനെ കൂടാതെ വിനീഷ്യസ്,റോഡ്രിഗോ എന്നിവരും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.സിറ്റി താരങ്ങള്‍ ആയ ഫോഡന്‍, അല്‍വാറസ് എന്നിവരും ആറ് എട്ട് സ്ഥാനത്തില്‍ തുടരുന്നുണ്ട്.