“മെസ്സിയേ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു ” – കിലിയന്‍ എംബാപ്പെ
മുൻ സഹതാരം ലയണൽ മെസ്സിക്കൊപ്പം പിച്ച് പങ്കിടാന്‍ കഴിയാത്തതിന്‍റെ വിഷമം തനിക്ക് ഇപ്പോള്‍ മനസ്സില്‍ ആകുന്നുണ്ട് എന്നു പിഎസ്ജി ഫോര്‍വേഡ് കിലിയന്‍ എംബാപ്പെ പറഞ്ഞു. ഇന്നലെ ഫ്രഞ്ച് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹം തന്‍റെ മനസ്സ് തുറന്നത്.മെസ്സി ഉള്ള സമയത്ത് അദ്ദേഹവും എംബാപ്പെയും തമ്മില്‍ ഉള്ള ബന്ധം അത്ര ഊഷ്മളം ആയിരുന്നില്ല എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്.അത് ലോകക്കപ്പിന് ശേഷം കൂടുതല്‍ ആയി എന്നും വാര്‍ത്തകള്‍ ഉണ്ട്.

ഒരുമിച്ചുള്ള സമയത്ത്, എംബാപ്പെയും മെസ്സിയും രണ്ട് ലീഗ് കിരീടം, ഒരു കൂപ്പെ ഡി ഫ്രാൻസ് കിരീടം നേടിയിട്ടുണ്ട്.എന്നാല്‍ ഇവര്‍ക്ക് ചാമ്പ്യന്‍സ് ലീഗില്‍ മാത്രം തിളങ്ങാന്‍ കഴിഞ്ഞില്ല. അതിന്‍റെ പ്രത്യാഘാതം മെസ്സി ക്ലബ് ആരാധകരില്‍ നിന്നും നേരിട്ടിട്ടുണ്ട്.” ഒരു ഫോര്‍വേഡ് എന്ന നിലയില്‍ ഞാന്‍ അയാളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്.സ്പേസ് ഉണ്ടാക്കാന്‍ അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും മറ്റ് താരങ്ങള്‍ക്ക് അന്യം ആണ്.പിന്നെ എനിക്കു ഓടേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ,കളി മെനയുന്ന കാര്യം അദ്ദേഹം ഏറ്റോളും.ഇത് പോലൊരു ലോകോത്തര താരത്തിനു ലഭിക്കേണ്ട ബഹുമാനം അദ്ദേഹത്തിന് ഇവിടെ നിന്നും ലഭിച്ചില്ല എന്നതാണു സത്യം.”എംബാപ്പെ ആമസോൺ പ്രൈം സ്പോർട്ടിനോട് പറഞ്ഞു