ബൂംവാഹ് വാഹ് വാഹ് !!!!!!!!!
ആദ്യ ടെസ്റ്റിലെ ഇന്നിങ്സ് തോല്‍വിയുടെ നാണകേടിന് പ്രായശ്ചിത്തം ചെയ്യാന്‍ ഒടുവില്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞു.ലോകത്തെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ന്ന ടെസ്ട് മല്‍സരത്തില്‍ പരാജയപ്പെട്ടു എന്ന നാണകേട് ഇനി സൌത്ത് ആഫ്രിക്കക്ക് സ്വന്തം.ഏഴു വിക്കറ്റിന് ആണ് അവര്‍ തോല്‍വി നേരിട്ടത്.61 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ പിഴുത ബുമ്രയുടെ മികവ് ആണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
രണ്ടാം ദിനം ബാറ്റ് ചെയ്യാന്‍ ആരംഭിച്ച സൌത്ത് ആഫ്രിക്കന്‍ ടീമിന് വേണ്ടി ഓപ്പണര്‍ അയിദ്ദീന്‍ മക്രം ഒരു സ്ഥലത്തു പോരാടി കൊണ്ടിരുന്നു.എന്നാല്‍ മറുവശത്ത് ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു.ഒടുവില്‍ ആഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 176 റണ്‍സിന് അവസാനിച്ചു.ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 79 റണ്‍സ്.വെറും പന്ത്രണ്ട് ഓവറില്‍ തന്നെ ലക്ഷ്യം കാണാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് കഴിഞ്ഞു.ടാര്‍ഗറ്റില്‍ എത്തുന്നതിന് മുന്‍പെ യശസ്വി ജൈസ്വാല്‍,കോഹ്ലി,ശുബ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ട്ടം ആയി.ആദ്യ ഇന്നിങ്സില്‍ 15 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് എടുത്ത് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ച സിറാജ് ആണ് മല്‍സരത്തിലെ താരം.ആദ്യ മല്‍സരത്തിലെ സൌത്ത് ആഫ്രിക്കയുടെ വിജയ ശില്പിയായ ഡീന്‍ എല്‍ഗാര്‍ ആണ് മാന്‍ ഓഫ് ദി സീരീസ്.