തട്ടീം മുട്ടീം എക്സ്ട്രാ ടൈമില്‍ വിജയം നേടി ബാഴ്സലോണ
ഇൽകെ ഗുണ്ടോഗന്റെ സ്‌റ്റോപ്പേജ് ടൈം പെനാൽറ്റി ബാഴ്‌സലോണയെ തല്‍ക്കാലം രക്ഷിച്ചു.ദുര്‍ഭലര്‍ ആയ ലാസ് പാമാസിനെതിരെ 2-1 നു ആണ് ബാഴ്സ വിജയം നേടി എടുത്തത്.പ്രകടനം വളരെ ആവറേജ് മാത്രം ആയിരുന്നിട്ടും ഭാഗ്യം കൊണ്ട് മാത്രം ആണ് ഇതാവണയും ബാഴ്സ കടന്നു കൂടിയത്.12 ആം മിനുട്ടില്‍ തന്നെ ലീഡ് നേടി ലാസ് പാമാസ് ബാഴ്സയെ പ്രതിരോധത്തില്‍ ആഴ്ത്തി.

മുന്‍ ബാഴ്സലോണ താരം ആയിരുന്ന മുനീര്‍ എല്‍ ഹദീദി ആയിരുന്നു ലാസ് പാമാസിന്റെ ഗോള്‍ സ്കോറര്‍.മറുപടി ഗോളിന് വേണ്ടി നിരന്തരം പയറ്റി നോക്കി എങ്കിലും ബാഴ്സലോണ ലക്ഷ്യം കണ്ടത് 55 ആം മിനുട്ടില്‍ ആയിരുന്നു.ഫെറാന്‍ ടോറസ് ആയിരുന്നു കാറ്റലൂണിയന്‍ ക്ലബിന് ബ്രേക്ക് നല്കിയത്.അതോടെ വിജയ ഗോളിനായുള്ള പോരാട്ടം അവര്‍ ആരംഭിച്ചു.എക്സ്ട്രാ ടൈമില്‍ ഗുണ്ടോഗനെ ബോക്സില്‍ വീഴ്ത്തിയത്തിന് ലഭിച്ച പെനാല്‍റ്റി ആണ് ബാഴ്സക്ക് ഭാഗ്യം നല്കിയത്.ഫൌള്‍ ചെയ്ത ഡാലി സിങ്ക്ഗ്രേവനു റെഡ് കാര്‍ഡ് ലഭിച്ചു.കിക്ക് എടുത്ത ഗുണ്ടോഗന്‍ ഇടത്ത് പോസ്റ്റിലേക്ക് ലക്ഷ്യം കണ്ടു.