സ്‌ട്രൈക്കർമാർക്ക് സ്‌കോർ ചെയ്യുന്നത് എളുപ്പമാക്കാൻ ഗോൾ പോസ്റ്റ് വലുതാക്കാൻ നിര്‍ദേശിച്ച് ജിയാൻലൂജി ബുഫണ്‍
ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ ജിയാൻലൂജി ബഫൺ ഈ അടുത്ത് നല്‍കിയ അഭിമുഖത്തില്‍ ഫുട്ബോളില്‍ പരിഷ്കരണങ്ങള്‍ കൊണ്ട് വരുന്നതിനെ കുറിച്ച് മനസ്സ് തുറന്നു.എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായം ഫുട്ബോള്‍ ലോകത്തെ പലരെയും ഏറെ ചിന്തിപ്പിക്കുകയും മറ്റ് ചിലരെ ചിരിപ്പിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ വാദം ഗോള്‍ പോസ്റ്റിനു വലിപ്പം കൂട്ടണം എന്നായിരുന്നു.വളരെ പണ്ടത്തെ നിയമങ്ങള്‍ മുറുകെ പിടിച്ചിരിക്കുന്നതില്‍ ഒരു കാര്യവും ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

1875 ല്‍ വന്ന നിയമം ആണ് ഗോള്‍ പോസ്റ്റിനു 7.32 മീറ്റര്‍ വീതിയും 2.44 മീറ്റര്‍ ഉയരവും വേണം എന്നത്.” ഉയരം എന്നത് ഗോള്‍ കീപ്പര്‍ക്ക് ഏറെ പിന്തുണ നല്‍കുന്ന ഒന്നാണ്.അവര്‍ക്ക് നേരെ ഗോള്‍ നേടുക വളരെ ഏറെ പ്രയാസം ഉള്ള കാര്യം ആണ്.പണ്ടൊക്കെ അമ്പത് ഷോട്ടില്‍ നിന്നും 10 ഗോളുകള്‍ പിറക്കും ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ ആകെ മൂന്നെണ്ണം മാത്രം ആണ് ഉണ്ടാകുന്നത്.ഇത് കളിയുടെ രസത്തെ കൊല്ലുന്നു.ഇത് മാറ്റാന്‍ കഴിയുന്ന മികച്ച തന്ത്രം പോസ്റ്റിന്‍റെ വലിപ്പം വര്‍ധിപ്പിക്കുക എന്നതാണ്.” ഇതായിരുന്നു ബുഫണിന്റെ വാക്കുകള്‍.