വിറ്റര്‍ റോക്ക് നാളെ കളിക്കും എന്നു സൂചന നല്കി സാവി ഹെര്‍ണാണ്ടസ്
നാളെ ലാലിഗ മല്‍സരത്തില്‍ ലാസ് പാമസിനെതിരായ മല്‍സരത്തില്‍ യുവ താരം ആയ വിറ്റര്‍ റോക്ക് കളിക്കും എന്ന സൂചന സാവി ഇന്ന് നല്കിയിട്ടുണ്ട്.അദ്ദേഹം മല്‍സരത്തിന് മുന്നേ മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു.താരത്തിനെ ഇതിനകം തന്നെ ബാഴ്സലോണ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.അതിനാല്‍ ലാലിഗയില്‍ നിന്നു മറ്റ് പ്രശ്നങ്ങള്‍ ഒന്നും ലഭിക്കില്ല എന്നു ബാഴ്സലോണ കരുത്തുന്നു.
“റോക്കിനെ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിക്ക് ഒപ്പം കളിപ്പിക്കാന്‍ കഴിയും.അദ്ദേഹം വളരെ നല്ല പ്രൊഫഷണല്‍ പ്ലേയര്‍ ആണ് എന്നു രണ്ടു ദിവസത്തിനകം തെളിയിച്ച് കഴിഞ്ഞു.സ്ട്രൈക്കര്‍ അല്ലെങ്കില്‍ റൈറ്റ് വിങ്ങ് റോളില്‍ അദ്ദേഹത്തിനെ ഇറക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ജോവാ ഫെലിക്സ്, ഫെറാന്‍ ടോറസ്,റഫീഞ്ഞ ,യമാല്‍ എന്നിവരുടെ ഒപ്പം ഇദ്ദേഹം കൂടി വരുന്നതോടെ ടീം കൂടുതല്‍ ശക്തം ആയേക്കും.ഗോളുകള്‍ പാഴാക്കുന്നു എന്ന കുറവിന് ഇത് പോംവഴി കണ്ടെത്തും എന്നു ഞാന്‍ വിശ്വസിക്കുന്നു.” സാവി സ്പാനിഷ് മാധ്യമങ്ങളോട് പറഞ്ഞു.