മൈക്കൽ ഒലീസ് – മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റിന്റെ പുതിയ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റൽ പാലസ് ഫോര്‍വേഡ് ആയ മൈക്കൽ ഒലീസിനെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.ഹാംസ്ട്രിംഗ് പ്രശ്‌നം കാരണം 22-കാരൻ നവംബർ 11 വരെ 2023-24 കാമ്പെയ്‌നിൽ താരം കളിച്ചിരുന്നില്ല.എന്നാൽ മടങ്ങി വന്നതിനുശേഷം അദ്ദേഹം മികച്ച ഫോമിലാണ്.വെറും ഒന്‍പത് മത്സരങ്ങളില്‍ നിന്നും അദ്ദേഹം അഞ്ച് തവണ സ്‌കോർ ചെയ്യുകയും ഒരു ഗോളിന് വഴി ഒരുക്കുകയും ചെയ്തു.

കഴിഞ്ഞ സീസന്‍ ആയിരുന്നു താരത്തിന്റെ കരിയര്‍ പീക്ക് പ്രകടനം പ്രീമിയര്‍ ലീഗ് കണ്ടത്.ഫ്രാൻസ് അണ്ടർ-21 ഇന്റർനാഷണൽ താരത്തിനെ സൈന്‍ ചെയ്യാന്‍ കഴിഞ്ഞ സമ്മറില്‍ ചെല്‍സി വളരെ അധികം ശ്രമം നടത്തിയിരുന്നു,എന്നാല്‍ അദ്ദേഹത്തിനെ പിടിച്ച് നിര്‍ത്തുന്നതില്‍ ക്രിസ്റ്റല്‍ പാലസ് വിജയം കണ്ടു.അവര്‍ അദ്ദേഹത്തിനെ കൊണ്ട് കരാര്‍ 2027 വരെ നീട്ടാനും സമ്മതിപ്പിച്ചു.താരത്തിനെ നിലവിലെ ഈ അവസരത്തില്‍ സൈന്‍ ചെയ്യുക ബുദ്ധിമുട്ട് ആണ് എങ്കിലും പുതിയ സിഈഒക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഏതു മുഖേനെയും കാര്യങ്ങള്‍ നടത്തി എടുത്തേക്കും.വിങ്ങര്‍ റോളില്‍ കളിക്കാനും സ്ട്രൈക്കര്‍ക്ക് പിന്തുണ നല്‍കി കൊണ്ട് സെന്‍ട്രല്‍ ഏരിയയില്‍ കളിക്കാനും ഈ യുവ താരത്തിനു കഴിയും.