15-ഗെയിം സ്പെല്ലിന് ശേഷം റൂണിയെ ബർമിംഗ്ഹാം പുറത്താക്കി
15 മത്സരങ്ങളിൽ ഒമ്പത് തോൽവികൾ നേരിട്ടതിനു ശേഷം മാനേജര്‍ സ്ഥാനത് നിന്നും വെയ്ൻ റൂണിയെ ബർമിംഗ്ഹാം സിറ്റി ഫയര്‍ ചെയ്തു.പുതുവത്സര ദിനത്തിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോള്‍ തോല്‍വിയാണ് മാനേജ്മെന്റിനെ ചൊടിപ്പിച്ചത്.റൂണിക്കൊപ്പം ആദ്യ ടീം കോച്ച്, കാൾ റോബിൻസണിനെയും ടീം പറഞ്ഞു വിട്ട് കഴിഞ്ഞു.
റൂണിയുടെയും റോബിൻസണിന്റെയും സമയത്തിന് ക്ലബ്ബ് നന്ദി അറിയിക്കാന്‍ ക്ലബ് മറന്നില്ല.പ്രൊഫഷണൽ ഡെവലപ്‌മെന്റ് കോച്ച് സ്റ്റീവ് സ്പൂണർ ക്ലബ്ബിനെ ഇടക്കാലാടിസ്ഥാനത്തിൽ പരിശീലിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.റൂണിയെ നിയമിച്ച ബർമിംഗ്ഹാം ചീഫ് എക്‌സിക്യൂട്ടീവായ ഗാരി കുക്കിന്റെ കാര്യം അല്പം പരുങ്ങലില്‍ ആണ് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മുൻ മാഞ്ചസ്റ്റർ സിറ്റി, സൗദി പ്രോ ലീഗ് സിഇഒ ആയിരുന്ന കുക്കിന്‍റെ കാര്യത്തില്‍ പെട്ടെന്ന് ഒരു നടപടി ഏത് നിമിഷത്തിലും പ്രതീക്ഷിക്കാം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.