വിയാറയലിനെ പരാജയപ്പെടുത്തി വലന്‍സിയ
ഇന്നലെ ലാലിഗയില്‍ നടന്ന വളരെ ആവേശകരമായ മല്‍സരത്തില്‍ റയല്‍ സോസിദാദ് – അലാവസ് മല്‍സരം സമനിലയില്‍ പിരിഞ്ഞു.ഇരു ടീമുകളും 90 മിനുട്ടിനുള്ളില്‍ ഓരോ ഗോള്‍ വീതം നേടി.ലീഗ് പട്ടികയില്‍ പതിനാറാം സ്ഥാനത്ത് ഉണ്ടായിരുന്ന അലാവസിനെതിരെ തല നാരിഴക്ക് ആണ് സോസിദാദ് തോല്‍വിയില്‍ നിന്നു രക്ഷപ്പെട്ടത്.96 ആം മിനുട്ടില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ആയ മാര്‍ട്ടിന്‍ സുബിമേന്‍റിയുടെ ഗോളില്‍ ആണ് അവര്‍ സമനില നേടിയത്.76 ആം മിനുട്ടില്‍ ലൂയിസ് റോഹ നേടിയ ഗോളില്‍ ആയിരുന്നു അലാവസ് ലീഡ് നേടിയത്.
ഇന്നലെ ലാലിഗയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ വലന്‍സിയ വിയാറയലിനെ 3-1 നു പരാജയപ്പെടുത്തി. പരാജയങ്ങളുടെ തുടര്‍കഥയായി പൊകൊണ്ടിരിക്കുന്ന വിയാറായല്‍ നിലവില്‍ വളരെ മോശപ്പെട്ട അവസ്ഥയില്‍ ആണ് ഉള്ളത്.ലീഗ് പട്ടികയില്‍ അവരുടെ സ്ഥാനം പതിമൂന്നു ആണ്.വലന്‍സിയക്ക് വേണ്ടി റോമൻ യാരെംചുക്ക്, പെപെലു എന്നിവര്‍ ഗോളുകള്‍ കണ്ടെത്തി.പെപ്പെലൂ നേടിയ രണ്ടു ഗോളുകളും പെനാല്‍ട്ടിയിലൂടെ ആയിരുന്നു.73 ആം മിനുട്ടില്‍ ജെറാര്‍ഡ് റൊമെറോ നേടിയ ഗോളില്‍ വിയാറായല്‍ തങ്ങളുടെ സ്കോര്‍ബോര്‍ഡും ചലിപ്പിച്ചു എങ്കിലും ഒരു തിരിച്ചുവരവിന് സമയം ഏറെ വൈകിയിരുന്നു.