കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ യോഗ്യത ലക്ഷ്യം ഇട്ട് എസി മിലാന്‍
കോപ്പ ഇറ്റാലിയ റൌണ്ട് ഓഫ് 16 ല്‍ ഇന്ന് എസി മിലാന്‍ പോരിന് ഇറങ്ങും.സീരി എ പോയിന്‍റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തുള്ള കാഗിലാരിയാണ് അവരുടെ എതിരാളികള്‍.വിജയ സാധ്യത കൂടുതല്‍ മിലാന് തന്നെ ആണ് എങ്കിലും പൊതുവേ ഈ ടൂര്‍ണമെന്റില്‍ വമ്പന്‍ ടീമുകള്‍ക്ക് എല്ലാം തിരിച്ചടി ലഭിച്ചിട്ടുണ്ട്.

നാപൊളി,ഇന്‍റര്‍ മിലാന്‍ എന്നീ ടീമുകള്‍ കുഞ്ഞന്‍മാര്‍ ആയ ടീമുകള്‍ക്കെതിരെ പരാജയപ്പെട്ടു കഴിഞ്ഞു.ഇവര്‍ എല്ലാം റൌണ്ട് ഓഫ് 16 ല്‍ നിന്നു എലിമിനറ്റ് ചെയ്യപ്പെട്ടു.അതിനാല്‍ മാനേജര്‍ സ്റ്റീവന്‍ പിയൊളി തന്‍റെ ഏറ്റവും മികച്ച ടീമിനെ തന്നെ വിന്യസിപ്പിച്ച് കൊണ്ട് വിജയം നേടാന്‍ ശ്രമിക്കും.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് മല്‍സരം.മിലാന്‍ ടീമുകളുടെ തട്ടകമായ സാന്‍ സിറോ ആണ് മല്‍സരത്തിന് വേദി ആവാന്‍ പോകുന്നത്.അല്‍ജീരിയ ടീമിന് വേണ്ടി ആഫ്കോണ്‍ ടൂര്‍ണമെന്‍റ് കളിയ്ക്കാന്‍ പോകുന്നതിനാല്‍ ഇന്നതെ മല്‍സരത്തില്‍ മിഡ്ഫീൽഡർ ഇസ്മായിൽ ബെന്നസറുടെ സേവനം മിലാന് ലഭിക്കുകയില്ല.