കരിം ബെന്‍സേമയുടെ സൗദി പര്യടനം മന്ദഗതിയില്‍
അൽ-ഇത്തിഹാദിലെ ജീവിതം ഏറെ താല്‍പര്യത്തോടെ ആയിരുന്നു കരിം ബെന്‍സേമ ആരംഭിച്ചത്.അദ്ദേഹം അവിടെ പോയത് ഒരു ബലോണ്‍ ഡി ഓര്‍ ജേതാവ് ആയാണ്.അതിനാല്‍ റൊണാള്‍ഡോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സാലറി വാങ്ങുന്ന താരവും ഫ്രഞ്ച് സ്ട്രൈക്കര്‍ ആണ്.എന്നാല്‍ ആറ് മാസത്തിനു ശേഷം ബെന്‍സെമയുടെ കരിയര്‍ ഏറ്റവും താഴെ ആയിട്ടാണ് കാണപ്പെടുന്നത്.

കഴിഞ്ഞ സീസണില്‍ ലീഗില്‍ ഒന്നാം സ്ഥാനം നേടിയ അവര്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.പൊതുവേ താരങ്ങള്‍ക്ക് എല്ലാം വലിയ വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട് എങ്കിലും ബെന്‍സെമക്ക് കിട്ടുന്ന വഴക്ക് അല്‍പം കൂടുതല്‍ ആണ്.ഇതിനുള്ള കാരണം അദ്ദേഹം ടീം മാനേജ്മെന്‍റുമായി ഒത്തു പോകുന്നില്ല എന്നതും, കൂടാതെ അച്ചടക്കം ഇല്ലാത്ത പെരുമാറ്റവും മൂലം ആണ്.കൂടാതെ ഒന്‍പത് ഗോളുകള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.ക്രിസ്റ്റ്യാനോ റൊണാൾഡോ (19 ഗോളുകൾ), അലക്‌സാണ്ടർ മിട്രോവിച്ച് (16), ജോർജസ്-കെവിൻ എൻകൗഡു എന്നിവര്‍ എല്ലാം മികച്ച സ്കോറിങ് ഫിഗറുകള്‍ കാഴ്ചവെക്കുമ്പോള്‍ ആണ് ബെന്‍സെമയുടെ ഈ പ്രകടനം.ഈ അടുത്ത് അദ്ദേഹം ആല്‍ നാസറുമായി തോറ്റതിന് ശേഷം തുടര്‍ച്ചയായി രണ്ടു ദിവസം പരിശീലനത്തിന് വന്നിരുന്നില്ല.ഇത് ആരാധകരെ കൂടുതല്‍ ചൊടിപ്പിച്ചു.താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്തിരിക്കുകയാണ്.ഇതിനെ കുറിച്ചെല്ലാം ക്ലബ് അധികൃതരോ , മാനേജര്‍ ഗയ്യാര്‍ഡോയോ ഒന്നും പരസ്യമായി ചര്‍ച്ച ചെയ്തിട്ടില്ല.