വിറ്റര്‍ റോക്കിനെ നാളെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും
ഒടുവില്‍ എല്ലാ ഊഹോപോഹങ്ങള്‍ക്കും വിരാമം ഇട്ട് കൊണ്ട് വിറ്റോർ റോക്ക് എഫ്‌സി ബാഴ്‌സലോണയിൽ എത്തി കഴിഞ്ഞു.ബ്രസീലിയന്‍ സ്ട്രൈക്കാര്‍ ആയ താരം ആണ് ബാഴ്സയുടെ ഭാവിയിലെ ഗോളുകള്‍ നേടുന്നതിന് വേണ്ടിയുള്ള ആശ്രയം.അതിനാല്‍ അദ്ദേഹത്തിന്റെ വരവ് ആരാധകരും ക്ലബ് ഭാരവാഹികളും വലിയ ആഘോഷം ആക്കി കഴിഞ്ഞിരിക്കുന്നു.

നെയ്മർ, റൊമാരിയോ, റൊണാൾഡോ നസാരിയോ, റൊണാൾഡീഞ്ഞോ എന്നിവര്‍ ആണ് താരത്തിന്‍റെ പിച്ചിലെ പ്രചോദനം.മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്കിയ താരം ബാഴ്സക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് വിജയിക്കുക എന്നതാണ് തന്‍റെ ഏറ്റവും വലിയ സ്വപ്നം എന്നു അദ്ദേഹം പറഞ്ഞു.നിലവില്‍ റോബര്‍ട്ട് ലെവണ്ടോസ്ക്കി ഗോളുകള്‍ കണ്ടെത്താന്‍ പാടുപ്പെടുന്ന ഈ അവസരത്തില്‍ തന്നെ റോക്കിന്‍റെ വരവ് ബാഴ്സക്ക് ഏറെ ഗുണം ചെയ്യും.നാളെ ആയിരിയ്ക്കും താരത്തിനെ ഒഫീഷ്യല്‍ ആയി ആരാധകര്‍ക്ക് മുന്നില്‍ പ്രസന്‍റ് ചെയ്യാന്‍ പോകുന്നത്.തുടക്കത്തില്‍ തന്നെ ഓഫ് ബോള്‍ മൂവ്മെന്‍റ്,വര്‍ക്ക് റേറ്റ് എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ആണ് താരത്തിനോട് ക്ലബ് ആവശ്യപ്പെട്ടിരിക്കുന്നത്.