ആഴ്സണലിന്‍റെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് അര്‍ട്ടേറ്റ
ഫുൾഹാമിൽ ആഴ്സണലിന്റെ തോല്‍വിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മൈക്കൽ അർട്ടെറ്റ. അഞ്ച് മിനിറ്റിനുള്ളിൽ ബുക്കയോ സാക്ക സ്‌കോറിംഗ് തുറന്നു.എന്നാൽ റൗൾ ജിമെനെസിന്റെയും ബോബി ഡി കോർഡോവ-റെയ്‌ഡിന്റെയും ഗോളുകൾ ഗണ്ണേഴ്‌സിനെ തുടർച്ചയായ രണ്ടാം പ്രീമിയർ ലീഗ് തോൽവിയിലേക്ക് നയിച്ചു.
നിലവില്‍ അവര്‍ നാലാം സ്ഥാനത്ത് ആണ്.പ്രീമിയര്‍ റേസില്‍ നിലവില്‍ കൂടുതല്‍ അപകടക്കാരികള്‍ ആയി മാറി കൊണ്ടിരിക്കുകയാണ് സിറ്റിയും ലിവര്‍പൂളും.കറുത്ത കുതിരകള്‍ ആയി ആസ്റ്റണ്‍ വില്ലയും ഉണ്ട് കൂടെ.വളരെ നല്ല രീതിയില്‍ വര്‍ഷം അവസാനിപ്പിക്കാന്‍ ലഭിച്ച അവസരം ആണ് തങ്ങള്‍ കളഞ്ഞ് കുളിച്ചത് എന്ന് മാനേജര്‍ അര്‍ട്ടേറ്റ പറഞ്ഞു.ഇത് പോലൊരു തോല്‍വി താരങ്ങള്‍ക്ക് യാഥാർത്ഥ്യം തിരിച്ചറിയാന്‍ ഉപകാരപ്പെടും എന്നും പറഞ്ഞു.ഫൂട്ബോളില്‍ ഇതുപോലുള്ള സന്ദര്‍ങ്ങള്‍ വളരെ സാധാരണം ആണ് എന്നും എന്നാല്‍ ഇത് പോലുള്ള നിമിഷങ്ങളില്‍ തങ്ങള്‍ എങ്ങനെ പിന്നീട് പ്രവര്‍ത്തിക്കുന്നു എന്നുള്ളതിലുമാണ് പ്രാധാന്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.