വാൻ ഡി ബീക്ക് ലോൺ ഇടപാടിൽ ഫ്രാങ്ക്ഫർട്ടിൽ ചേരുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലോൺ നീക്കം പൂർത്തിയാക്കിയതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു.സീസണിന്റെ അവസാനം വരെ മിഡ്ഫീൽഡർ ബുണ്ടസ്ലിഗ ടീമിൽ കളിക്കും.2020-ൽ അയാക്സിൽ നിന്ന് 40 മില്യൺ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നു വാൻ ഡി ബീക്കിന്‍റെ കരിയര്‍ ഏറ്റവും താഴ്ന്ന മട്ടില്‍ ആയിരുന്നു.
ഫ്രാങ്ക്ഫർട്ട് യുണൈറ്റഡിന് ഏറ്റവും കുറഞ്ഞ ലോൺ ഫീസ് നൽകുകയും വാൻ ഡി ബീക്കിന്റെ സേവനത്തിന് ശംബളവും നല്കും.കരാറിൽ 11 മില്യൺ യൂറോ നല്കി താരത്തിനെ സൈന്‍ ചെയ്യാനുമുള്ള ഓപ്ഷനും ഉണ്ട്.ആഡ് ഓണ്‍ ആയി 3 മില്യണ്‍ യൂറോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സീസണിൽ രണ്ട് തവണ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.ഒടുവില്‍ താരത്തിനു എവിടെ വെച്ചോ നഷ്ട്ടപ്പെട്ട തന്‍റെ കരിയര്‍ വീണ്ടെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.ഇനിയുള്ള ആറ് മാസത്തില്‍ വാന്‍ ഡേ ബീക്കിന്‍റെ പ്രകടനത്തിന്‍റെ നിലവാരം ആയിരിയ്ക്കും അദ്ദേഹത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്.