പ്രതിരോധം ശക്തിപ്പെടുത്തി പിഎസ്ജി ; ബ്രസീലിയന്‍ യുവ ഡിഫണ്ടര്‍ ലൂക്കാസ് ബെറാൾഡോ ഇനി പാരിസ് ക്ലബ് അങ്കം
വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍റോ ആരംഭിച്ചതിന് ശേഷം ആദ്യ പ്രധാനപ്പെട്ട സൈനിങ് ലീഗ് 1 ടീം പൂര്‍ത്തിയാക്കി.സാവോപോളോയിൽ നിന്ന് ഡിഫൻഡർ ലൂക്കാസ് ബെറാൾഡോയെ പാരീസ് സെന്റ് ജെർമെയ്ൻ സൈൻ ചെയ്തു.ബെറാൾഡോയെ സൈന്‍ ചെയ്യാന്‍ ഇത്രയും കാലം ലിവര്‍പൂള്‍ റേസില്‍ ഉണ്ടായിരുന്നു എങ്കിലും 20 മില്യണ്‍ യൂറോ നല്കി ഡീല്‍ അവസാനിപ്പിക്കാന്‍ പിഎസ്ജിക്ക് കഴിഞ്ഞു.

തുടർച്ചയായി മൂന്നാം ലീഗ് 1 കിരീടം ഉറപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ പാരിസ് ടീമിന് ബ്രസീൽ അണ്ടർ 20 ഇന്റർനാഷണല്‍ താരത്തിന്‍റെ സേവനം ഒരു മുതല്‍ കൂട്ടാകും.ബെറാൾഡോ അഞ്ച് വർഷത്തെ കരാറിൽ ആണ് ഒപ്പുവച്ചിരിക്കുന്നത്.35-ാം നമ്പർ ഷർട്ട് ആയിരിയ്ക്കും അദ്ദേഹം അണിയാന്‍ പോകുന്നത്.പാരീസ് സെന്റ് ജെർമെയ്ൻ പോലെ ലോകോത്തര ടീമിന് വേണ്ടി കളിക്കുക എന്ന സ്വപ്നം നിറവേറ്റുന്നതിന് വേണ്ടിയാണ് താന്‍ ഇത്രയും കഷ്ട്ടപ്പെട്ടത് എന്ന് സൈനിങ് പൂര്‍ത്തിയാക്കിയ ശേഷം ബെറാൾഡോ പറഞ്ഞു.