സൂപ്പര്‍ ലീഗിന് ഇറ്റലിയില്‍ നിന്നും തിരിച്ചടി
ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ സൂപ്പര്‍ ലീഗിനെതിരെ ഒരു പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നു.സൂപ്പർ ലീഗിലോ യുവേഫയുടെയോ ഫിഫയുടെയോ എഫ്ഐജിസിയുടെയോ ഭാഗമല്ലാത്ത മറ്റേതെങ്കിലും സ്വകാര്യമായി സംഘടിപ്പിച്ച മത്സരത്തിൽ ഇറ്റലിയിലെ ഏത് ടീമുകള്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല.അഥവാ ഇത് ഭേദിച്ച് ഏതെങ്കിലും ടീമുകള്‍ അങ്ങനെ ചെയ്താല്‍ സീരി എ 2024/2025 സീസണിൽ അവര്‍ക്ക് കളിയ്ക്കാന്‍ ആകില്ല.
/cdn.vox-cdn.com/uploads/chorus_image/image/73006413/1843211551.0.jpg)
പണ്ട് മുന്‍നിര ക്ലബുകളുടെ എല്ലാ തരത്തിലുള്ള പിന്തുണയും ലഭിച്ച സൂപ്പര്‍ ലീഗിന് ആകെയുള്ള പിന്തുണ ബാഴ്സലോണ,റയല്‍ മാഡ്രിഡ് എന്നിവര്‍ മാത്രമാണ്.യുവാന്‍റ്റസ് ഈ സംഭവത്തില്‍ നിഷ്പക്ഷ സ്വഭാവം ആണ് എടുത്തിട്ടുള്ളത്.കോടതി വിധി വന്നതിനു ശേഷം സൂപ്പര്‍ ലീഗിനെ ഇന്‍റര്‍ മിലാന്‍ പിന്തള്ളി എങ്കിലും എസി മിലാന്‍ സംഭവത്തില്‍ ഒന്നും പറഞ്ഞിട്ടില്ല.നാപൊളി ഏവരെയും ഞെട്ടിച്ച് കൊണ്ട് സൂപ്പര്‍ ലീഗിന് പരസ്യ പിന്തുണയും പ്രഖ്യാപ്പിച്ചിരുന്നു.ഇനിയുള്ള സാഹചര്യത്തില്‍ ഇറ്റാലിയന്‍ ക്ലബുകള്‍ എങ്ങനെ സീരി എ ഭീഷണി മറികടക്കും എന്നുള്ളതാണ് സൂപ്പര്‍ ലീഗ് നേരിടുന്ന മറ്റൊരു വെല്ലുവിളി.