പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ പിടി മുറുക്കാന്‍ യുണൈറ്റഡ്
കഴിഞ്ഞ പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം മികച്ച തിരിച്ചുവരവ് നടത്തി കൊണ്ട് ഏവരെയും ഞെട്ടിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് മറ്റൊരു പോരാട്ടത്തിന് ഒരുങ്ങുന്നു.ഇന്നു ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് നോട്ടിങ്ഹാം ഫോറസ്റ്റിനെ അവരുടെ തട്ടകമായ സിറ്റി ഗ്രൌണ്ട് സ്റ്റേഡിയത്തില്‍ വെച്ച് യുണൈറ്റഡ് ഏറ്റുമുട്ടും.
കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്നും ആകപ്പാടെ ഒരു ജയം മാത്രം നേടിയ ഈ ഫോറസ്റ്റ് ടീം ലീഗ് പട്ടികയില്‍ പതിനാറാം സ്ഥാനത്താണ്.അതേ സമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരുന്ന ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നുണ്ട്.നിലവിലെ സാഹചര്യങ്ങള്‍ കണക്കില്‍ എടുക്കുകയാണ് എങ്കില്‍ ടോപ് ഫൈവ് സ്ഥാനത്ത് എത്താന്‍ യുണൈറ്റഡിന് ഇപ്പൊഴും സാധ്യതയുണ്ട്.31 പോയിന്‍റുള്ള അവര്‍ ലീഗ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്.ഇന്ന് മൂന്നു പോയിന്‍റ് നേടാന്‍ കഴിഞ്ഞാല്‍ ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് അവര്‍ക്ക് കയറാന്‍ കഴിഞ്ഞേക്കുംഅതിനാല്‍ കഴിഞ്ഞ മല്‍സരത്തിലെ അതേ പോരാട്ട വീര്യം ഇന്നതെ മല്‍സരത്തിലും ചെകുത്താന്‍മാര്‍ കാഴ്ചവെക്കും.