എതിരില്ലാത്ത മൂന്നു ഗോളിന് ചെന്നൈക്കെതിരെ ജയം നേടി മുംബൈ
മുംബൈ ഫുട്ബോൾ അരീനയിൽ ഇന്നലെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ചെന്നൈയെ തോല്‍പ്പിച്ച് കൊണ്ട് മുംബൈ സിറ്റി.ജയത്തോടെ 2023-24 പോസിറ്റീവ് നോട്ടിൽ ആരംഭിക്കാന്‍ മുംബൈക്ക് അവസരം ലഭിച്ചിരിക്കുന്നു.ചെന്നൈയിന്‍ എഫ്സിക്ക് തിരിച്ചും.വിലപ്പെട്ട മൂന്നു പോയിന്‍റ് നേടിയ ഈ മുംബൈ ടീം ആണ് നിലവില്‍ ഐഎസ്എല്‍ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത്.
തുടക്കം മുതല്‍ക്ക് തന്നെ പല മികച്ച അവസരങ്ങളും സൃഷ്ട്ടിക്കാന്‍ മുംബൈക്ക് കഴിഞ്ഞു എങ്കിലും ഗ്രെഗ് സ്റ്റുവാർട്ടിന്‍റെ അഭാവത്തില്‍ പന്ത് വലയില്‍ എത്തിക്കാന്‍ അവര്‍ പാടുപ്പെട്ടു.ഒടുവില്‍ 52 ആം മിനുട്ടില്‍ മുന്‍ ചെന്നൈ താരം ആയ ലാലിയൻസുവാല ചാങ്‌ട്ടെ തന്നെ വേണ്ടി വന്നു സ്കോര്‍ ചലിപ്പിക്കാന്‍.അതിനു ശേഷം മുംബൈക്ക് ഓരോ ഇടവേളകളിലും സ്കോര്‍ ചെയ്യാന്‍ സാധിച്ചത് ചെന്നൈയുടെ തിരിച്ചുവരവ് സാധ്യതകളെ ബാധിച്ചു.ചെന്നൈയിൻ എഫ്‌സി ക്യാപ്റ്റൻ റയാൻ എഡ്വേർഡ് ഗുർക്കീരത്ത് സിങ്ങിനേ ഫൌല്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍ട്ടി വലയില്‍ എത്തിച്ചു കൊണ്ട് വിക്രം പ്രതാപ് സിംഗ് രണ്ടാം ഗോള്‍ നേടി.90 ആം മിനുട്ടില്‍ ഗുർക്കീരത്ത് സിങ്ങിന്‍റെ ഗോളും കൂടി ആയതോടെ മുംബൈ തങ്ങളുടെ ലീഗിലെ ആറാം ജയം കൂടുതല്‍ മോഡിയുള്ളതാക്കി.