ഇന്നലെയും ജയിക്കാന്‍ കഴിഞ്ഞില്ല ; സ്റ്റീവന്‍ ജെറാര്‍ഡിനുമേല്‍ അതീവ സമ്മര്‍ദം
ഒക്‌ടോബർ 28 ന് ആണ് അവസാനമായി സ്റ്റീവന്‍ ജെറാര്‍ഡിന്‍റെ ടീം ആയ അല്‍ എത്തിഫാക്ക് സൌദി പ്രോ ലീഗില്‍ ഒരു വിജയം നേടിയത്.അതിനു ശേഷം ഒന്പതു മല്‍സരങ്ങള്‍ കഴിഞ്ഞു.ഇന്നലെ ലീഗ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ ആയ അല്‍ ഹസം ടീമുമായും ജയം നേടാന്‍ എത്തിഫാക്കിന് കഴിഞ്ഞില്ല.നിശ്ചിത 90 മിനുറ്റ് അവസാനിച്ചപ്പോള്‍ ഇരു കൂട്ടരും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു.
ആദ്യ പകുതി മുതല്‍ നല്ല രീതിയില്‍ ശ്രമം നടത്തുന്നുണ്ട് എങ്കിലും ബോള്‍ വലയില്‍ എത്തിക്കാന്‍ എത്തിഫാക്കിന് കഴിഞ്ഞില്ല.പല അവസരങ്ങള്‍ക്കും ഒടുവില്‍ 70 ആം മിനുട്ടില്‍ വിങര്‍ ഡെമറൈ ഗ്രേ ഒരു ഹാർഡ് ഷോട്ട് കോർണര്‍ ഷോട്ടില്‍ അൽ ഹസ്‌മിന്റെ ഗോളി അയ്‌മെൻ ദാഹ്‌മനെ കീഴ്പ്പെടുത്തി.വിജയം നേടി എന്നു ഉറച്ച് നില്‍ക്കുന്ന അവസ്ഥയില്‍ സ്റ്റോപ്പേജ് ടൈമിൽ സന്ദർശകർക്ക് പെനാൽറ്റി നൽകാൻ തീരുമാനിച്ചത് മല്‍സരത്തെ മാറ്റി മറച്ചു.കിക്ക് എടുക്കാന്‍ വന്ന പോര്‍ച്ചുഗീസ് പ്ലേയര്‍ ടോസെ പന്ത് വലയില്‍ എത്തിച്ചു.