ഐഎസ്എല്‍ ; മുംബൈക്കും ചെന്നൈ ടീമിനും ഇന്ന് വിജയം അനിവാര്യം
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിയും ചെന്നൈയിൻ എഫ്‌സിയും പരസ്പരം ഏറ്റുമുട്ടും.മുംബൈ ഫുട്‌ബോൾ അരീനയിൽ ഇന്ത്യന്‍ സമയം എട്ട് മണിക്ക് ആണ് മല്‍സരം.കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയോട് 2-0 ന് നിരാശാജനകമായ തോൽവി ഏറ്റുവാങ്ങിയ മുംബൈ ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.ഇന്ന് ജയം നേടി ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനുള്ള ലക്ഷ്യത്തില്‍ ആണീ മുംബൈ ടീം.
കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ ലീഗ് പട്ടികയില്‍ താഴെ കിടക്കുന്ന പഞ്ചാബ് ടീമിനെതിരെ തോല്‍വി നേരിട്ട ചെന്നൈ ടീം സ്ഥിരത കണ്ടെത്താനുള്ള പാച്ചില്ലില്‍ ആണ്.പല മേജര്‍ താരങ്ങളും പരിക്ക് മൂലം കളിക്കാതിരിക്കുന്നത് തന്‍റെ ടീമിനെ വല്ലാതെ ബാധിച്ചിരിക്കുന്നു എന്ന് ചെന്നൈയിൻ എഫ്‌സിയുടെ മുഖ്യ പരിശീലകൻ ഓവൻ കോയിൽ പറഞ്ഞു.ഐഎസ്എല്‍ തുടങ്ങുമ്പോള്‍ മികച്ച ഫോമില്‍ കളിച്ചു തുടങ്ങിയ മുംബൈ ടീമിന് എവിടെയൊക്കെയോ പിഴച്ചിരിക്കുന്നു.കഴിഞ്ഞ സീസണില്‍ ഗോള്‍ഡന്‍ ബോള്‍ വിന്നര്‍ ആയ ലാലിയൻസുവാല ചാങ്‌ടെക്ക് ഫോമില്‍ കളിയ്ക്കാന്‍ കഴിയുന്നില്ല എന്നത് ഈ മുംബൈ ടീമിന് വളരെ അധികം ബാധിച്ചതായി കാണുന്നുണ്ട്.