ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് സ്പർസിന്റെ റൊമേറോ ഒരു മാസത്തേക്ക് കളിക്കില്ല
ടോട്ടൻഹാം ഹോട്‌സ്‌പർ ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോക്ക് കുറഞ്ഞത് ഒരു മാസത്തെ വിശ്രമം വേണ്ടി വരും.എവർട്ടനെതിരായ മല്‍സരത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിമുഖം നല്കിയ ടോട്ടന്‍ഹാം മാനേജര്‍ ആയ ആംഗെ പോസ്‌റ്റെകോഗ്ലോ ആണ് വാര്‍ത്ത സ്ഥിതീകരിച്ചത്.ഹാം സ്ട്രിംഗില്‍ ആണ് താരത്തിനു ഇന്‍ജുറി സംഭവിച്ചിരിക്കുന്നത്.


ഇത് തീര്‍ത്തൂം ടോട്ടന്‍ഹാമിനെ വളരെ അധികം തിരിച്ചടിക്കുന്ന ഒരു വാര്‍ത്തയാണ്.എന്തെന്നാല്‍ റൊമെറോ കൂടി പോയാല്‍ ടോട്ടന്‍ഹാമിന്റെ പ്രതിരോധ നിരയിലെ മികച്ച രണ്ടു താരങ്ങളുടെ സേവനം ടീമിന് ലഭിക്കില്ല.ഒരു മാസമായി മിക്കി വാൻ ഡി വെൻ കലിക്കുന്നില്ല.അദ്ദേഹവും അടുത്ത മാസത്തില്‍ മാത്രമേ തിരിച്ചെത്തുകയുള്ളൂ.സീസണ്‍ ആരംഭം മുതല്‍ക്കേ മികച്ച രീതിയില്‍ കളിച്ച് തുടങ്ങിയ സ്പര്‍സിന് പരിക്കുകള്‍ വിനയായി മാറിയിരിക്കുകയാണ്.ജെയിംസ് മാഡിസൺ, ഇവാൻ പെരിസിച്ച്, റയാൻ സെസെഗ്നൺ, മാനർ സോളമൻ, റോഡ്രിഗോ ബെന്റാൻകൂർ, ആഷ്‌ലി ഫിലിപ്‌സ് എന്നിങ്ങനെ പല മേജര്‍ താരങ്ങള്‍ ഇല്ലാതെ ആണ് ടോട്ടന്‍ഹാം ഇപ്പോള്‍ കളിക്കുന്നത്.