പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ ആഴ്സണല്‍
പ്രീമിയര്‍ ലീഗിലെ ചെസിങ് ഗെയിം തുടരുന്നു.രണ്ടു ദിവസം മുന്നേ ജയം നേടി കൊണ്ട് ലിവര്‍പൂള്‍ ആഴ്സണലിനെ ഓവര്‍ ടേക് ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ ആഴ്സണലിന്റെ ഊഴം ആണ്.ഇന്നതെ മല്‍സരത്തില്‍ വെസ്റ്റ് ഹാമിനെതിരെ ജയം നേടിയാല്‍ മൈക്കല്‍ അര്‍ട്ടേട്ടയുടെ ടീം പ്രീമിയര്‍ ലീഗ് ലീഡര്‍മാര്‍ ആയി മാറും.
ഇന്ന് ഇന്ത്യന്‍ സമയം ഒന്നേ മുക്കാലിന് എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.വെസ്റ്റ് ഹാമിന് ഈ സീസണ്‍ തരകേടില്ലാത്തത് ആണ്.പ്രമുഖ ടീമുകള്‍ ആയ ചെല്‍സി,ബ്രൈട്ടന്‍,ന്യൂ കാസില്‍ , വൂള്‍വ്സ് എന്നിവര്‍ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുമ്പോള്‍ വെസ്റ്റ് ഹാമിന് ഒരു താളത്തില്‍ പോകാന്‍ കഴിയുന്നുണ്ട്.സസ്പെന്‍ഷന്‍ മൂലം ഫോമില്‍ ഉള്ള കായി ഹാവെര്‍ട്ട്സ് ഇന്ന് കളിക്കില്ല.അദ്ദേഹത്തിന് പകരം ജോര്‍ജീഞ്ഞോ ആദ്യ ഇലവനില്‍ തിരിച്ചെത്തും. ജോര്‍ജീഞ്ഞോ – ഒഡേഗാര്‍ഡ് – ഡേക്ലാന്‍ റൈസ് എന്നിവര്‍ ആയിരിയ്ക്കും ഇന്നതെ മല്‍സരത്തില്‍ ആഴ്സണലിന്റെ മിഡ്ഫീല്‍ഡ് ത്രയം.കഴിഞ്ഞ മല്‍സരങ്ങളില്‍ എല്ലാം സ്കോര്‍ ചെയ്ത് ടീമിനെ ജയത്തിലേക്ക് നയിച്ച മുഹമദ് കൂഡൂസില്‍ ആണ് വെസ്റ്റ് ഹാമിന്‍റെ എല്ലാ പ്രതീക്ഷകളും.