ബ്രെമറുമായി യുവന്റസ് പുതിയ ദീർഘകാല കരാർ പ്രഖ്യാപിച്ചു
ഡിഫൻഡർ ഗ്ലീസൺ ബ്രെമർ 2028 സമ്മര്‍ വരെ ക്ലബ്ബുമായി ഒരു പുതിയ ദീർഘകാല കരാർ ഒപ്പിട്ടതായി യുവന്റസ് സ്ഥിരീകരിച്ചു.2022-ൽ ടൊറിനോയിൽ നിന്ന് ടീമിലേക്ക് എത്തിയ ഈ താരം വളരെ പെട്ടെന്നു തന്നെ മാസിമിലിയാനോ അല്ലെഗ്രിയുടെ പ്രതിരോധ സംവിധാനത്തിലെ വളരെ പ്രധാനപ്പെട്ട താരം ആയി മാറി.

താരം ഇതുവരെ യുവേക്ക് വേണ്ടി 60 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.ഓല്‍ഡ് ലേഡിക്ക് വേണ്ടി അദ്ദേഹം ആറ് ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.യുവന്റസുമായുള്ള ബ്രെമറിന്റെ യഥാർത്ഥ കരാർ 2027 വരെ ആയിരുന്നു.എന്നാൽ 26-കാരന്റെ പ്രകടനങ്ങൾക്ക് പ്രതിഫലം കൂട്ടി നല്കാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചത് ഈ അടുത്തായിരുന്നു.അതിനാല്‍ ഡിഫൻഡറുടെ പുതിയ നിബന്ധനകൾ ഉള്‍പ്പെടുത്തി കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.നിക്കോളോ ഫാഗിയോലി, മാനുവൽ ലോക്കാറ്റെല്ലി, ഫെഡറിക്കോ ഗാട്ടി, കെനാൻ യിൽഡിസ് എന്നിവരുടെ പാത പിന്തുടർന്ന് ഈ സീസണില്‍ യുവേയുടെ കരാര്‍ പുതുക്കിയ അഞ്ചാമത്തെ താരം ആണ് ബ്രെമര്‍.