പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിക്ക് എവര്‍ട്ടന്‍ ചലഞ്ച്
ക്ലബ് ലോകകപ്പ് ട്രോഫിയുമായി പ്രീമിയർ ലീഗ് ലാൻഡ്‌സ്‌കേപ്പിലേക്ക് മടങ്ങിയെത്തിയ മാഞ്ചസ്റ്റർ സിറ്റി, ഇന്ന് ഏവര്‍ട്ടനെതിരെ തങ്ങളുടെ പോരാട്ടം തുടരും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നേ മുക്കാലിന് എവര്‍ട്ടന്‍ ഹോം ഗ്രൌണ്ട് ആയ ഗുഡിസന്‍ പാര്‍ക്കില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.എട്ട് മല്‍സരങ്ങള്‍ ജയിച്ചു എങ്കിലും പത്തു പോയിന്‍റ് പ്രീമിയര്‍ ലീഗ് വെട്ടികുറച്ചതിന് ശേഷം എവര്‍ട്ടന്‍ ഇപ്പൊഴും റിലഗേഷന്‍ സോണില്‍ നിന്നും മുകളില്‍ തന്നെ ആണ്.
തുടര്‍ച്ചയായി നാല് മല്‍സരങ്ങള്‍ ജയം നേടി മികച്ച ഫോമില്‍ ആയിരുന്നു അവര്‍,എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെതിരെ ആ വിജയ കുതിപ്പ് നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.എതിരാളികള്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗിലെ ഏറ്റവും മോശം ഫോമില്‍ ആണ് കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ആകപ്പാടെ ഒരു ജയം മാത്രം നേടാനെ അവര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.എന്നാല്‍ ക്ലബ് ലോകക്കപ്പ് നേടിയത്തിന് ശേഷം ഒരു പുത്തന്‍ ഉണര്‍വ് ഈ സിറ്റി ടീമിന് ലഭിച്ചിട്ടുണ്ട്.അത് ഇന്നതെ മല്‍സരത്തില്‍ ഉപയോഗിക്കാനുള്ള ലക്ഷ്യത്തില്‍ ആയിരിയ്ക്കും പെപ്പും പിള്ളേരും.