രണ്ടാം പകുതിയില്‍ ആസ്റ്റണ്‍ വില്ലയെ തര്‍പ്പണം ആക്കി യുണൈറ്റഡ്
പുതിയ മാനേജ്മെന്റിന് കീഴില്‍ ആദ്യ മല്‍സരം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആവേശകരമായ തിരിച്ചുവരവ്.രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഉജ്ജ്വലമായ തിരിച്ചുവരവ് അവര്‍ നടപ്പില്‍ ആക്കിയത്.ഇന്നലെ നടന്ന മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ 2-3 ആണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്.കഴിഞ്ഞ സമ്മറില്‍ ടീമിലേക്ക് വന്ന റാസ്മസ് ഹോജ്‌ലണ്ടിനു ഇത് വരെ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല എന്ന ആശങ്കയില്‍ ആയിരുന്നു ഇത്രയും കാലം യുണൈറ്റഡ് ആരാധകര്‍.ഒടുവില്‍ അവരുടെ വിഷമം മാറ്റി കൊണ്ട് അദ്ദേഹം ഇന്നലെ നേടിയ 83 ആം മിനുട്ടിലെ ഗോള്‍ ആണ് മാഞ്ചസ്റ്ററിന് വിജയം നല്കിയത്.
മല്‍സരം ആരംഭിച്ചപ്പോള്‍ യുണൈറ്റഡിന് നേരെ മേല്‍ക്കൈ നേടാന്‍ ആസ്റ്റണ്‍ വില്ലക്ക് കഴിഞ്ഞു.കണ്ണു തുറക്കും വേഗത്തില്‍ രണ്ടു ബാക്ക് ടു ബാക്ക് ഗോളുകള്‍ നേടി കൊണ്ട് അവര്‍ യുണൈറ്റഡിനെ പ്രതിരോധത്തില്‍ ആക്കി.ജോൺ മക്‌ഗിൻ, ലിയാൻഡർ ഡെൻഡോങ്കർ എന്നിവര്‍ ആണ് സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയത്.ഇതിനെതിരെ ചെകുത്താന്‍മാര്‍ മറുപടി നല്കിയത് രണ്ടാം പകുതിയില്‍ ആയിരുന്നു.59,71 മിനുട്ടുകളില്‍ ഗോള്‍ നേടി കൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചുവരാന്‍ അവസരം ഒരുക്കിയത് അര്‍ജന്‍ട്ടയിന്‍ താരം ആയ അലജാൻഡ്രോ ഗാർനാച്ചോ ആയിരുന്നു.തോല്‍വിയോടെ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ലഭിച്ച അവസരം ആസ്റ്റണ്‍ വില്ല പാഴാക്കി.